പത്തനംതിട്ട∙ ആറന്മുള നിയോജകമണ്ഡലം എൽഡിഎഫ് സ്ഥാനാർഥി വീണാ ജോർജിന് 35.32 ലക്ഷം രൂപയുടെ ആസ്തി. നാമനിർദേശ പത്രികയ്ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഈ വിവരമുള്ളത്.
2,99,692 രൂപയുടെ കടം വിവിധ ബാങ്കുകളിലായുണ്ട്. പാരമ്പര്യമായി കിട്ടിയ വസ്തുക്കൾ ഉൾപ്പെടെ ഭർത്താവ് ജോർജ് ജോസഫിന്റെ പേരിൽ 3.51 കോടി രൂപ വിപണി വിലയുള്ള വസ്തുക്കളും കെട്ടിടവും ഉണ്ട്.
2.32 കോടി ബാധ്യതയുണ്ട്. വീണയുടെ പേരിൽ വസ്തുക്കളില്ല.
വീണയുടെ പേരിൽ 120 ഗ്രാം സ്വർണവും ഭർത്താവിന്റെ പേരിൽ 40 ഗ്രാം സ്വർണവുമുണ്ട്. വീണയുടെ കൈവശം മൂവായിരം രൂപയും ഭർത്താവിന്റെ കൈയിൽ 27,000 രൂപയുമുണ്ട്.
ബാങ്ക് അക്കൗണ്ടിൽ വീണയ്ക്ക് 43,343.77 രൂപയും സബ്ട്രഷറിയിൽ 17,61,642 രൂപയും മറ്റൊരു ബാങ്കിൽ 23,160 രൂപയുമുണ്ട്. ഭർത്താവിന്റെ പേരിൽ 13,70,059 രൂപ നിക്ഷേപമുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

