പത്തനംതിട്ട തുമ്പമണ്ണിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ച കേസിലാണ് നാല് പ്രതികളെ പൊലീസ് പിടികൂടിയത്. ക്രിമിനൽ സംഘത്തിലെ ഒരാളുടെ ഭാര്യയോട് മോശമായി സംസാരിച്ചുവെന്ന് ആരോപിച്ചായിരുന്നു ഈ അതിക്രമം അരങ്ങേറിയത്.
പ്രതികൾ വെള്ളം നിറച്ച സിറിഞ്ചുകൾ ശരീരത്തിൽ കുത്തിയിറക്കുകയും മാരകായുധങ്ങൾ ഉപയോഗിച്ച് ക്രൂരമായി മർദ്ദിക്കുകയും ചെയ്യുകയായിരുന്നു. ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ വീടിന്റെ മച്ചിൽ വരെ കയറിയാണ് പന്തളം പൊലീസ് അറസ്റ്റ് ചെയ്തത്.
അറസ്റ്റിലായ പ്രതികളിൽ പ്രക്കാനം സ്വദേശിയായ ജോമോൻ മാത്യുവിനെ ഒളിച്ചിരുന്ന മച്ചിൽ കയറിയാണ് ഉദ്യോഗസ്ഥർ പിടികൂടിയത്. ഇലവുംതിട്ട
സ്വദേശിയായ ദീപക് ജോയ് ആണ് ഈ കേസിലെ മുഖ്യപ്രതി. പ്രക്കാനം സ്വദേശി സജു, ഇലവുംതിട്ട
സ്വദേശി അഭിജിത്ത് എന്നിവരാണ് കേസിലെ മറ്റ് കൂട്ടുപ്രതികൾ. കഴിഞ്ഞ മാസം 26-ാം തീയതിയാണ് തുമ്പമൺ സ്വദേശിയായ യുവാവിനെ ഈ സംഘം തട്ടിക്കൊണ്ടുപോയത്.
ഒന്നാം പ്രതിയായ ദീപക് ജയിലിൽ കഴിഞ്ഞിരുന്ന സമയത്ത് അയാളുടെ ഭാര്യയോട് മോശമായി സംസാരിച്ചെന്നാരോപിച്ചായിരുന്നു ആക്രമണം. ദീപക്കിന്റെ വീട്ടിൽ വെച്ച് മണിക്കൂറുകളോളമാണ് യുവാവിനെ മർദ്ദനത്തിനിരയാക്കിയത്.
വെള്ളം നിറച്ച സിറിഞ്ചുകൾ ശരീരത്തിൽ കുത്തിയിറക്കുകയും മാരകായുധങ്ങൾ ഉപയോഗിച്ച് തല്ലിച്ചതയ്ക്കുകയും ചെയ്തു എന്നാണ് ഇരയുടെ മൊഴിയിലുള്ളത്. ഈ തട്ടിക്കൊണ്ടുപോകൽ സംഘത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തിൽ പൊലീസ് സമഗ്രമായ അന്വേഷണം നടത്തിവരികയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

