എരുമേലി ∙ പ്രൈവറ്റ് ബസ് സ്റ്റാൻഡിനു സമീപമുള്ള എടിഎമ്മിൽ തിങ്കളാഴ്ച രാത്രി പണമെടുക്കാൻ കയറിയ ഇടപാടുകാർ ഞെട്ടി… ‘ഇടപാട്’ നടത്താൻ ഇഴഞ്ഞിഴഞ്ഞ് അകത്തു കയറിക്കൂടിയ ആളെക്കണ്ടായിരുന്നു ഞെട്ടൽ. ബസ് സ്റ്റാൻഡിനു സമീപമുള്ള എസ്ബിഐ എടിഎം കൗണ്ടറിൽ കയറിയ പാമ്പാണ് നാട്ടുകാരെ വലച്ചത്.
വനംവകുപ്പിന്റെ മുണ്ടക്കയം ആർആർടി സംഘമെത്തി പാമ്പിനെ പിടികൂടിയതോടെയാണ് ആശങ്ക അകന്നത്.
എടിഎം കൗണ്ടറിന്റെ വാതിലിനു സമീപത്തുതന്നെയാണു പാമ്പ് കിടന്നിരുന്നത്. വിഷമില്ലാത്ത, മൂന്നടിയോളം നീളമുള്ള കാട്ടുപാമ്പിനെയാണു പിടികൂടിയതെന്നു വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
ബാങ്കിന്റെ നവീകരണം നടക്കുന്നതിനാൽ, സാധനസാമഗ്രികൾ കൂട്ടിയിട്ട ഭാഗത്തുനിന്നാണു പാമ്പ് കയറിയതെന്നു കരുതുന്നു.
കാട്ടുപന്നി @ എടിഎം
ഏതാനും മാസങ്ങൾക്കു മുൻപു പ്രൈവറ്റ് ബസ് സ്റ്റാൻഡിനു സമീപം മുണ്ടക്കയം റോഡിലെ മറ്റൊരു എടിഎം കൗണ്ടറിലേക്കു കാട്ടുപന്നി പാഞ്ഞുകയറിയിരുന്നു.
സൗത്ത് ഇന്ത്യൻ ബാങ്കിന്റെ എടിഎമ്മിൽനിന്ന് ഒരാൾ പണം എടുക്കുന്നതിനിടെയാണു ഗ്ലാസ് വാതിൽ തകർത്തു കാട്ടുപന്നി അകത്തേക്കു കയറിയത്. ഇടപാടുകാരനു വീണു പരുക്കേറ്റിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

