തിരുവനന്തപുരം ∙ മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷനൽ കേരള സംസ്ഥാന ഘടകം പുനഃസംഘടിപ്പിച്ചു. സംസ്ഥാന പ്രസിഡന്റായി അലൻ പീറ്ററിനെ (പത്തനംതിട്ട) തിരഞ്ഞെടുത്തു.
എസ്.എസ്.അരുൺ (തിരുവനന്തപുരം) ആണ് സംസ്ഥാന സെക്രട്ടറി. കാസർകോട് സ്വദേശി ഷഫീക്ക് ആണ് ട്രഷറർ.
രക്ഷാധികാരികളായി വി.ഭാസ്ക്കറും എസ്.അശോകനും തുടരും. മറ്റു ഭാരവാഹികൾ: വൈസ് പ്രസിഡന്റ് – അനൂപ് കലാം, ജോ.
സെക്രട്ടറി – ഹാഷിർ അജയ്, എക്സിക്യൂട്ടീവ് അംഗങ്ങൾ – റിസ്വാൻ, സുരാജ്, ഹാഷിം, അമീർ, മണികണ്ഠൻ, നിതിൻ അപ്പു, ആദിത്യൻ, റിച്ചു, പ്രകാശ്, ഓൺലൈൻ മീഡിയ നൗഷാദ്, ഷഫീഖ്, ഫവാസ്.
1987ൽ സ്ഥാപിതമായ മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ 40 വർഷം പിന്നിടുകയാണ്. ജീവകാരുണ്യ മേഖലയിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തി വരുന്ന സംഘടന, മമ്മൂട്ടി നേതൃത്വം നൽകുന്ന നിരവധി സേവന പ്രവർത്തനങ്ങളുടെ ചാലകമായി പ്രവർത്തിക്കുന്നു.
ഫാൻസ് നേരിട്ടും നിരവധി ജീവകാരുണ്യ പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്.
കഴിഞ്ഞ ഏതാനും വർഷങ്ങളായി മമ്മൂട്ടിയുടെ എല്ലാ ജന്മ ദിനങ്ങളിലും കാൽ ലക്ഷം രക്ത ദാനമാണ് ലോകമെമ്പാടുമുള്ള മമ്മൂട്ടി ആരാധകർ നിർവഹിക്കുന്നത്. രക്തദാനത്തിൽ പങ്കെടുത്തവരിൽ നിന്നോ നേതൃത്വം കൊടുത്തവരിൽ നിന്നോ മാത്രമാണ് ഭാരവാഹികളെ തിരഞ്ഞെടുക്കുക.
നിലവിൽ 17 രാജ്യങ്ങളിലായി പ്രവർത്തിക്കുന്ന സംഘടനയ്ക്ക് ഏകദേശം രണ്ട് ലക്ഷത്തോളം അംഗങ്ങളുണ്ട്. ഏപ്രിലിൽ പതിനായിരക്കണക്കിന് നിർധന രോഗികൾക്ക് പ്രയോജനകരമാകുന്ന വലിയ ജീവ കാരുണ്യ പദ്ധതി പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിലാണ് സംഘടന.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

