തിരുവനന്തപുരം ∙ നിയമസഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ വോട്ടർമാരെ പോളിങ് ബൂത്തുകളിൽ എത്തിക്കാനുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി സ്കൂബാ ഡൈവിങ്. കോവളം ബീച്ചിൽ ഇതിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലാ കലക്ടർ അനുകുമാരിയും സംഘവും സ്കൂബ ഡൈവിങ് നടത്തി.
ബോണ്ട് സഫാരി ടീമാണ് സ്കൂബാ ഡൈവിങ് അവതരിപ്പിച്ചത്. വോട്ട് ചെയ്യുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്ക്കരിക്കുക എന്നതാണു പരിപാടിയുടെ ലക്ഷ്യം.
വോട്ടർമാരെ ബോധവൽക്കരിക്കാനുള്ള കമ്മിഷന്റെ പ്രവർത്തപരിപാടിയായ ‘സ്വീപ്പി’ന്റെ ഭാഗമായിരുന്നു വ്യത്യസ്തമായ പ്രചാരണപ്രവർത്തനം.
സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജ്യൂക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ എന്നതിന്റെ ചുരുക്കപ്പേരാണ് സ്വീപ്. ബോധവൽക്കരണ വാചകങ്ങൾ രേഖപ്പെടുത്തിയ പ്ലക്കാർഡുകൾ കടലിനടിയിൽ വച്ച് കലക്ടർ പ്രകാശനം ചെയ്തു.
‘നമ്മുടെ വോട്ട് നമ്മുടെ അവകാശം – എല്ലാവരും വോട്ടു ചെയ്യുക’ എന്ന സന്ദേശവുമായായിരുന്നു സ്കൂബ ഡൈവിങ്. കോവളം ബിച്ചിൽ പരിപാടിയുടെ ഉദ്ഘാടനം വെള്ളിയാഴ്ച കലക്ടർ അനു കുമാരി നിർവഹിച്ചു.
അസിസ്റ്റന്റ് കലക്ടർ സി.
ശിവശക്തിവേൽ, സ്വീപ് തിരുവനന്തപുരം അംഗങ്ങളായ വി.വി.ഷീജ, ഡി.രഞ്ജിത്, എം.എൽ.ബിനുകുമാർ തുടങ്ങിയവർ പങ്കെടുത്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

