കാക്കനാട്∙ മുൻകൂട്ടി നിശ്ചയിച്ച ഹണിമൂൺ ട്രിപ്പ്, തിരഞ്ഞെടുപ്പിന്റെ പേരിൽ മുടങ്ങാതിരിക്കാൻ അപേക്ഷയുമായി ഗവ. സ്കൂൾ അധ്യാപികയായ പ്രതിശ്രുത വധു കലക്ടറേറ്റിൽ.
വിവാഹം 29നാണ്. ഏപ്രിൽ 7 മുതൽ 5 ദിവസത്തെ ഹണിമൂൺ ട്രിപ്പ് തീരുമാനിച്ചിരിക്കുകയാണെന്നും ടിക്കറ്റും ഹോട്ടൽ മുറിയും ഉൾപ്പെടെ ബുക്കു ചെയ്തതായും അധ്യാപിക പറഞ്ഞു.
പോളിങ് ഡ്യൂട്ടി ലഭിച്ചാൽ ട്രിപ്പ് മുടങ്ങും. ഇൻഫോപാർക്ക് ജീവനക്കാരനാണ് വരൻ.
കലക്ടർ ഇന്നലെ ഉച്ചയ്ക്കു ശേഷം സ്ഥലത്തില്ലാതിരുന്നതിനാൽ അപേക്ഷ നൽകാനായില്ല. ഇന്നോ നാളെയോ വരാൻ പറഞ്ഞ് അപേക്ഷകയെ മടക്കി അയച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

