തിരുവനന്തപുരം: തിരുവനന്തപുരം സീറ്റിനായി വീണ്ടും സമ്മർദ്ദം ശക്തമാക്കി കേരള കോൺഗ്രസ് (എം). 13-ാം സീറ്റായി തിരുവനന്തപുരം വേണമെന്ന ആവശ്യം എൽഡിഎഫില്‍ ഉന്നയിച്ച് കേരള കോൺഗ്രസ് എം നേതാവ് ജോസ് കെ മാണി.
മുൻപ് നടന്ന സീറ്റ് ചർച്ചകളിലും കേരള കോൺഗ്രസ് (എം) തിരുവനന്തപുരം സീറ്റ് ആവശ്യപ്പെട്ടിരുന്നുവെങ്കിലും അന്തിമ തീരുമാനമുണ്ടായിരുന്നില്ല. ഇതിനിടെ ആന്റണി രാജുവിന് തിരിച്ചടി നേരിട്ട
സാഹചര്യത്തിൽ വീണ്ടും ആവശ്യം ശക്തമാക്കാനാണ് കേരള കോൺഗ്രസ് എമ്മിന്റെ നീക്കം. തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ ശക്തമാകുന്നതിനിടെ തിരുവനന്തപുരം സീറ്റിനായുള്ള ഈ നീക്കം എൽഡിഎഫിലെ രാഷ്ട്രീയ ചർച്ചകൾക്ക് കൂടുതൽ ചൂടേകുകയാണ്.
അതേസമയം, തിരുവനന്തപുരം സ്ഥാനാർത്ഥിത്വത്തില്‍ ആന്റണി രാജുവിന്റെ തീരുമാനം കാത്തിരിക്കുകയാണ് സിപിഎം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

