കോഴിക്കോട്∙ കർണാടക ഷിരൂരിൽ മണ്ണിടിച്ചിലിൽ ജീവൻ പൊലിഞ്ഞ അർജുന്റെ അമ്മ ഷീല കുറുവച്ചാൽ മകനെ കുറിച്ച് പുസ്തകമെഴുതുന്നു. ‘അർജുൻ എന്റെ മകൻ’ എന്ന പുസ്തകത്തിന്റെ കവർ പ്രകാശനം എം.കെ.രാഘവൻ എംപി നിർവഹിച്ചു.
മേയർ ഒ. സദാശിവൻ ഏറ്റുവാങ്ങി.
മകനെ കാണാതായ 72 ദിനങ്ങളിൽ താൻ അനുഭവിച്ച വേദനകളും ഓർമകളുമാണ് അമ്മ ഷീല പുസ്തകത്തിൽ വിവരിക്കുന്നത്.
അർജുനെ തിരിച്ചു കിട്ടാത്ത ശൂന്യത ഏറ്റവും കൂടുതൽ അനുഭവിച്ചതു കുടുംബമാണെന്ന് എം.കെ.രാഘവൻ എംപി പറഞ്ഞു. കോർപറേഷൻ കൗൺസിലർമാരായ പി.
ബിജുലാൽ, യു.രജനി, അർജുന്റെ അച്ഛൻ എം.പ്രേമൻ, സിഡ്കോ പ്രസിഡന്റ് കെ. വിജയകൃഷ്ണൻ, കേരള വിഷൻ ന്യൂസ് മാനേജിങ് ഡയറക്ടർ പ്രിജേഷ് ആച്ചാണ്ടി, പബ്ലിക്കേഷൻസ് എഡിറ്റർ എൻ.ഇ.ഹരികുമാർ, സിഒഎ കോഴിക്കോട് ജില്ലാ പ്രസിഡന്റ് വാസുദേവൻ, ജില്ലാ സെക്രട്ടറി കെ.വിനോദ് കുമാർ എന്നിവർ പ്രസംഗിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

