മലപ്പുറം: തവനൂരിൽ കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യർക്കായി ഫ്ലക്സ്. പൊറൂക്കര മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ പേരിൽ ആണ് ഫ്ലക്സ് സ്ഥാപിച്ചത്.
തവനൂരിലെ സ്ഥാനാർഥിയെ തീരുമാനിക്കുന്നതിന് മുൻപേയാണ് ഫ്ളക്സ് വച്ചത്. ‘സന്ദീപ് വാര്യർക്ക് സ്വാഗതം’ എന്നാണ് ഫ്ലക്സിലുള്ളത്.
തവനൂരിൽ എൽഡിഎഫ് സ്ഥാനാർത്ഥി കെ ടി ജലീൽ ആയിരിക്കും എന്നത് ഏകദേശം ഉറപ്പാണ്. ജലീലിനെ നേരിടാൻ യുഡിഎഫ് ആരെ ഇറക്കും എന്നാണ് അറിയാനുള്ളത്.
നിലവിലെ ഡിസിസി പ്രസിഡന്റ് വി എസ് ജോയ്, സന്ദീപ് വാര്യർ എന്നിവരാണ് കോണ്‍ഗ്രസിന്റെ പരിഗണനയിൽ ഉള്ളത്. ഇവരിൽ ആര് എന്ന കാര്യത്തിൽ കോണ്‍ഗ്രസിൽ തീരുമാനമാകും മുൻപാണ് മണ്ഡലത്തിൽ സന്ദീപ് വാര്യരെ സ്വാഗതം ചെയ്ത് ഫ്ലക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

