കോഴിക്കോട്∙ ബാലുശേരി ബ്ലോക്ക് പഞ്ചായത്തിന്റെ പ്രഥമ പ്രസിഡന്റും കോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും ബാലുശേരി ഏരിയയിലെ മുതിർന്ന സിപിഎം നേതാവുമായിരുന്ന പി.കെ.ഗംഗാധരൻ(78) അന്തരിച്ചു. സിപിഎം ബാലുശേരി എരിയാ കമ്മറ്റി അംഗമായും ദീർഘകാലം കർഷക തൊഴിലാളി യൂണിയൻ ഏരിയാ കമ്മറ്റി അംഗമായും പ്രവർത്തിച്ചു.
1995ൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും 2000 ത്തിൽ കോട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായി. നേരത്തെ കോട്ടൂർ ഗ്രാമ പഞ്ചായത്ത് ഭരണ സമിതി അംഗമായിരുന്നു.
കെഎസ്വൈഎഫിലൂടെ പൊതുപ്രവർത്തനരംഗത്തെത്തിയ പി.കെ കോട്ടൂർ പഞ്ചായത്തിലും ബാലുശേരി ഏരിയയിലും കമ്യൂണിസ്റ്റ് പാർടിയും കർഷക തൊഴിലാളി യൂണിയനും കെട്ടിപ്പടുക്കുന്നതിൽ മുൻനിരയിൽ നിന്നു പ്രവർത്തിച്ചു. അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനായ അദ്ദേഹം 1965 മുതൽ സിപിഎം നടുവണ്ണൂർ ലോക്കൽ കമ്മറ്റിയംഗമായി.
ഒരു പതിറ്റാണ്ടിലേറെ അവിടനല്ലൂർ ലോക്കൽ സെകട്ടറിയായിരുന്നു. കോട്ടൂർ, തൃക്കുറ്റിശേരി ലോക്കൽ കമ്മറ്റി അംഗമായും പ്രവർത്തിച്ചു.
സിപിഎം തൃക്കുറ്റിശേരി നോർത്ത് ബ്രാഞ്ചംഗമായും പ്രവർത്തിച്ചിട്ടുണ്ട്.
കെഎസ്വൈഎഫ് പഞ്ചായത്ത് പ്രസിഡന്റ്, കെഎസ്കെടിയു പഞ്ചായത്ത് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. കെഎസ്വൈഎഫ്, കെഎസ്കെടിയു രൂപീകരണ കൺവൻഷനിൽ പങ്കെടുത്തു.
കെട്ടിൽ, കീഴരിയൂർ മിച്ച ഭൂമി സമരങ്ങളിൽ പങ്കെടുത്ത് ജയിൽവാസമനുഭവിച്ചു. ആറാം കോട്ടക്കൽ മിച്ചഭൂമി പാവങ്ങൾക്ക് വാങ്ങി നൽകുന്നതിൽ അഹോരാത്രം പ്രയത്നിച്ചു.
അടിയന്തരാവസ്ഥ കാലത്ത് ഇന്ദിര ഗാന്ധിക്കെതിരെ പ്രകടനം നടത്തിയതിന് അർധരാത്രി വീട് വളഞ്ഞു പൊലീസ് അറസ്റ്റ് ചെയ്തു. കൊടിയ മർദനത്തിനിരയായി രണ്ടാഴ്ചയിലേറെ ബാലുശേരി പൊലീസ് ലോക്കപ്പിലടച്ചു.
ബാലുശേരി അർബൻ ബാങ്ക് ഡയറക്ടർ, കോട്ടൂർ ഇന്റർഗ്രേറ്റഡ് അഗ്രികൾച്ചറൽ സൊസെറ്റി പ്രസിഡന്റ്, കോട്ടൂർ ഗ്രാമപഞ്ചായത്ത് ഉപാധ്യക്ഷൻ എന്നി നിലകളിൽ പ്രവർത്തിച്ചു. സംസ്കാരം ശനിയാഴ്ച (14–03–2026) വൈകീട്ട്.
ഭാര്യ: കാർത്യായനി. മക്കൾ: സിന്ധു, പി.കെ.സജിത് (സീനിയർ സബ് എഡിറ്റർ ദേശാഭിമാനി, സെക്രട്ടറി കാലിക്കറ്റ് പ്രസ് ക്ലബ്), പി.കെ.സുജിത് (സീനിയർ സബ് എഡിറ്റർ സമകാലിക മലയാളം), പി.കെ.സിജിത്.
മരുമക്കൾ: ഒ.എൻ.വിനോദൻ (അയനിക്കാട്), സോമ്ന, സൂര്യാ ഗോപി, നീതു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

