നടവയൽ ∙ ഒടുവിൽ പരിശ്രമം ഫലം കണ്ടു. ചങ്ങനാശേരി – നടവയൽ സൂപ്പർഫാസ്റ്റ് ബസ് സർവീസ് മാറ്റാനുള്ള തീരുമാനം പുനഃപരിശോധിച്ച് നിലവിലെ സാഹചര്യം തുടരാൻ ബന്ധപ്പെട്ട
അധികൃതർ ഉത്തരവ് പുറപ്പെടുവിച്ചു. നാട്ടുകാരുടെ ശക്തമായ പ്രതിഷേധവും മന്ത്രി ഒ.ആർ.കേളു, സിപിഎം ജില്ലാ സെക്രട്ടറി കെ.
റഫീക്ക് എന്നിവരുടെ ഇടപെടലുകളുമാണു നിലവിലെ സാഹചര്യം തുടരാൻ തീരുമാനിച്ചത്.
43 വർഷമായി നടവയൽ പ്രദേശവാസികളുടെ പ്രധാന യാത്രാസൗകര്യമായി തുടരുന്ന ഈ സർവീസ് മാറ്റാൻ ശ്രമം നടക്കുന്ന വിവരം പുറത്തുവന്നതോടെ പ്രദേശത്ത് വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. കഴിഞ്ഞ രാത്രി ചങ്ങനാശേരിയിൽ നിന്നെത്തിയ ബസിനു മുന്നിൽ നടവയലിലെയും പരിസരപ്രദേശങ്ങളിലുമുള്ള നൂറുകണക്കിന് ആളുകൾ എത്തി പ്രതിഷേധം അറിയിച്ചു മുദ്രാവാക്യം മുഴക്കിയിരുന്നു.
വിദ്യാർഥികൾ തൊഴിലാളികൾ തീർഥാടകരുമടക്കം ഒട്ടേറെ ആളുകൾ ആശ്രയിക്കുന്ന സർവീസായതിനാൽ ഇതു നിലനിർത്തണമെന്ന ആവശ്യം വിവിധ സംഘടനകളും ശക്തമായി ഉയർത്തിയിരുന്നു.
ജനങ്ങളുടെ പ്രതിഷേധവും ആവശ്യവും മന്ത്രിയും ജില്ലാ സെക്രട്ടറി അടക്കമുള്ളവരുടെ ഇടപെടലും പരിഗണിച്ചാണു നിലവിലെ സാഹചര്യം തുടരാൻ തീരുമാനം എടുത്തതെന്ന് അധികൃതർ അറിയിച്ചു.
വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ നടവയൽ ഹോളിക്രോസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥാടന കേന്ദ്രം ആർച്ച് പ്രീസ്റ്റ് ഫാ. ഗർവാസീസ് മറ്റം പാർട്ടി പ്രവർത്തകരായ സിപിഎം പനമരം ഏരിയ കമ്മിറ്റിയംഗം കെ.പി.
ഷിജു, സിപിഎം നീർവാരം ലോക്കൽ സെക്രട്ടറി കെ.എം.സുധാകരൻ, സജേഷ് സെബാസ്റ്റ്യൻ, ഷിജു വടക്കേമുറി, അഗസ്റ്റിൻ ജോസഫ്, വി.എം.തങ്കച്ചൻ. ഗലീലിയോ, ഷാജി പുളിക്കൽ എന്നിവരുടെ നേതൃത്വത്തിൽ മന്ത്രി അടക്കമുള്ളവരെ നേരിൽ കണ്ടു നിവേദനം സമർപ്പിച്ചു മണിക്കൂറുകൾക്കകമാണു തീരുമാനമായത്.
കൂടാതെ ജനപ്രതിനിധികളും വിവിധ സാമൂഹിക സംഘടനകളും നടത്തിയ ഇടപെടലുകളും നിർണായകമായി. സർവീസ് തുടരുമെന്ന തീരുമാനത്തെ നടവയൽ പ്രദേശവാസികൾ സ്വാഗതം ചെയ്തു.
പ്രദേശവാസികളുടെ യാത്രാസൗകര്യം ഉറപ്പാക്കുന്നതിന് ഈ സർവീസ് വലിയ സഹായമായിരിക്കുമെന്നു നാട്ടുകാർ പറഞ്ഞു.
ബസ് മാറ്റാൻ ശ്രമം; നടവയലിൽ പ്രതിഷേധവുമായി നാട്ടുകാർ
നടവയൽ ∙ നടവയലിൽ നിന്ന് ചങ്ങനാശ്ശേരിയിലേക്കുള്ള കെഎസ്ആർടിസി ബസ് മറ്റൊരു സ്ഥലത്തേക്കു മാറ്റാനുള്ള നീക്കത്തിനെതിരെ നടവയൽ ബസ് പാസഞ്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ബസിനു മുൻപിൽ പ്രതിഷേധ സംഗമം നടത്തി. നടവയൽ ഉണ്ണിമിശിഹാ തീർഥാടന കേന്ദ്രത്തിന്റെ പേരിലുള്ള സർവീസ് മാറ്റാനുള്ള നീക്കത്തിൽ പ്രതിഷേധിച്ചാണു പ്രതിഷേധ സംഗമം നടത്തിയത്.
ടൗൺ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ടോമി ചേന്നാട്ട് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം വിൻസന്റ് ചേരവയൽ അധ്യക്ഷത വഹിച്ചു.
ഗ്രേഷ്യസ് ചോലിക്കര ഷാന്റി കിഴക്കേത്തുണ്ടത്തിൽ, ഷാജി കുറിച്ചാത്ത്, സനൽ പുത്തൻപുര, ഷിനോജ് പുന്നത്താനം, സാബു ജോൺ, ലിജോ ചിരിയങ്കണ്ടത്തിൽ, ഷാജി കുളങ്ങര, രാജേഷ് കോലത്താട്ട്, സണ്ണി ഐക്കരക്കുടി, ജയേഷ്, അരുൺ കണിയാമറ്റത്തിൽ, ടോജോ ഐക്കര എന്നിവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

