കൊല്ലം∙ ആശ്രാമം മൈതാനത്തൊരുക്കിയ മലയാള മനോരമ കർഷകശ്രീ കാർഷിക മേളയിൽ ജനത്തിരക്കേറി. കൃഷിയുമായി ബന്ധപ്പെട്ട
ഒട്ടേറെ സ്റ്റാളുകളും വാണിജ്യ മേളയും ജനശ്രദ്ധയാകർഷിക്കുന്നു. വൈകുന്നേരം പ്രദർശന നഗരിയിലൊരുക്കിയിട്ടുള്ള കലാപരിപാടികളും ഒട്ടേറെപ്പേരെ ആകർഷിക്കുന്നു.
ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്
കൊല്ലം∙ പൊതുജനങ്ങൾക്ക് പുത്തൻ അറിവു പകർന്നു നൽകി മേളയിലെ ദക്ഷിണ റെയിൽവേ സ്റ്റാൾ.
ടിക്കറ്റ് റിസർവേഷൻ, ട്രെയിനുകൾ തിരയുക, പിഎൻആർ നില എന്നിങ്ങനെ റെയിൽവേയുടെ സേവനങ്ങൾ കൂടുതൽ ലളിതമാക്കുന്ന ‘റെയിൽ വൺ’ ആപ്പിനെക്കുറിച്ചും പ്രാദേശിക ഉൽപന്നങ്ങൾക്ക് ആഗോള വിപണി കണ്ടെത്താൻ സഹായിക്കുന്ന ‘ഒരു സ്റ്റേഷൻ ഒരു ഉൽപന്നം’ പദ്ധതിയെക്കുറിച്ചുമുള്ള സമഗ്രമായ വിവരങ്ങൾ ഇവിടെ ലഭ്യമാണ്. കൂടാതെ റെയിൽവേയുമായി ബിസിനസ് ചെയ്യാൻ താൽപര്യമുള്ളവരാണ് നിങ്ങളെങ്കിൽ ഐആർഇപിഎസ് വെബ്സൈറ്റ് വഴി റജിസ്റ്റർ ചെയ്യുന്നതടക്കമുള്ള വിശദാംശങ്ങൾ അറിയാനും സാധിക്കും.
പൂക്കാലം വന്നു, പൂക്കാലം…
കൊല്ലം∙ പൂക്കളുടെ വിസ്മയ ലോകം തുറന്നിട്ടു ഫ്ലവർ ഷോ.
പ്രകൃതിദത്തമായ സൗന്ദര്യവും ആധുനിക ഗൃഹാലങ്കാര രീതികളും കോർത്തിണക്കിയാണു മേളയിലെ പൂപ്പാടം സന്ദർശകരെ വരവേൽക്കുന്നത്.
വിവിധ വർണങ്ങളിലുള്ള കലാഞ്ചിയവും പൂത്തുതളിർത്തു നിൽക്കുന്ന ഓർക്കിഡുകളും വിവിധയിനം റോസാപ്പൂക്കളും ജമന്തിയും ഡാലിയയുമെല്ലാം മേളയ്ക്ക് മിഴിവേകുന്നു. താമരപ്പൂവിന്റെ മിനിയേച്ചറെന്ന് വിശേഷിപ്പിക്കാവുന്ന പിങ്ക് നിറത്തിലുള്ള കലാഞ്ചിയം പൂക്കൾക്കു പുറമേ ചുവപ്പ്, വെള്ള നിറങ്ങളിലുള്ള കുഞ്ഞൻ ജമന്തിപ്പൂക്കളും മേളയുടെ മാറ്റുകൂട്ടുന്നു.
പൂമ്പാറ്റയുടെ ആകൃതിക്ക് സമാനമായ പൂക്കളുള്ള ഫെലനോപ്സിസ് ഓർക്കിഡുകൾ മുതൽ നേർത്ത തണ്ടുകളുള്ള ഡെൻഡ്രോബിയം ഓർക്കിഡുകൾ വരെ നവ്യാനുഭവം പകരും.
ലവൻഡറിനെയും ലൈലാക്കിനെയും നേർത്ത മഞ്ഞയെയും ഇഷ്ടപ്പെടുന്ന പേസ്റ്റൽ ഏസ്തെറ്റിക് ജനറേഷനെ ആകർഷിക്കുന്ന തരത്തിലാണ് ഓർക്കിഡ് പൂക്കൾ പ്രദർശിപ്പിച്ചിരിക്കുന്നത്. അകത്തളങ്ങളിൽ ഹരിതാഭ നിറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കായി പീസ് ലില്ലി, ലക്കി ബാംബു, റബർ പ്ലാന്റ്, ആന്തൂറിയം എന്നിവയുടെ വിപുല ശേഖരമുണ്ട്.
പച്ചക്കറിത്തൈകളും ഫലവൃക്ഷത്തൈകളും മേളയിൽ ലഭ്യമാണ്. പത്തുമണിപ്പൂവിന്റെ അഞ്ഞൂറിൽപരം ഇനങ്ങൾ അടങ്ങിയ സ്റ്റാളും പ്രധാന ആകർഷണമാണ്.
രാവിലെ 11 വരെ മാത്രമാണ് പത്തുമണിപ്പൂക്കളുടെ പ്രദർശനം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

