കോട്ടയം ∙ ഗജരാജൻ തിരുനക്കര ശിവൻ 60 ന്റെ നിറവിൽ. ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലുള്ള ആനകളിൽ ഏറ്റവും സൗന്ദര്യമുള്ള ആനകളുടെ പട്ടികയിലുള്ള ശിവൻ 24 –ാം വയസ്സിൽ തിരുനക്കര മഹാദേവ ക്ഷേത്രത്തിന്റെ നടകയറിയതാണ്.
35 വർഷം മഹാദേവനെ സേവിച്ചു. ഇപ്പോൾ 60 വയസ്സായി.
പെരുമ്പാവൂരിനടുത്ത കോടനാട് ആനക്കളരിയിൽ നിന്ന് 1990 ഒക്ടോബറിലാണ് ആനയെ ദേവസ്വം ബോർഡ് വാങ്ങിയത്. കേരളത്തിലെ ആനത്തറവാടുകളിൽ പ്രൗഢമായ സ്ഥാനമാണ് കോടനാടിന്.
അവിടെനിന്നു പഠിച്ചിറങ്ങിയ, തലയെടുപ്പിലും നല്ലനടപ്പിലും ആഢ്യത്വത്തിലും പേരുകേട്ടവരുടെ പട്ടികയിലുള്ള ആനയാണ് ശിവൻ.
ഉത്തമ ലക്ഷണങ്ങൾ സ്വന്തം
ഗജശാസ്ത്രത്തിലെ ഉത്തമ ലക്ഷണങ്ങൾ പലതും ശിവനു സ്വന്തം. നല്ല തലയെടുപ്പ്, കാരെള്ളിന്റെ നിറം, ചന്ദനനിറമുള്ള വണ്ണമുള്ള കൊമ്പ്, തേൻ നിറമുള്ള കണ്ണ്, വെളുത്ത നഖം, വിരിഞ്ഞ തലക്കുന്നി, വലിയ വായുകുംഭം, വലിയ ചെവി, നിലത്തു മുട്ടി മടങ്ങിക്കിടക്കുന്ന വണ്ണമുള്ള തുമ്പിക്കൈ, നീളമുള്ള ഉടൽ, വലിയ വയർ, വില്ലുപോലുള്ള തണ്ടെല്ല്, നീണ്ട
വാൽ, വലിയ ചെവി, നല്ല സ്വഭാവം, നല്ല ശബ്ദം. മദകാലത്തുപോലും ശാന്തനാണെന്നതാണു ശിവനെ ജനപ്രിയനാക്കുന്നത്.
ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന ടി.രാമൻ ഭട്ടതിരിപ്പാടാണ് ആനയെ തിരുനക്കര ദേവസ്വത്തിനു നൽകാൻ മുൻകയ്യെടുത്തത്. അന്നത്തെ ദേവസ്വം വെറ്ററിനറി ഡോ.ഗിരിനാഥൻ നായരും ക്ഷേത്ര സംരക്ഷണ സമിതി സെക്രട്ടറിയായിരുന്ന പി.ദാസപ്പൻ നായരും ചേർന്നാണ് ആനയെ തിരഞ്ഞെടുത്തത്.
ആനയുടെ ചെവിയിൽ ‘ശിവൻ’ എന്നു പേരു ചൊല്ലി വിളിച്ചതു ദാസപ്പൻ നായരാണ്. ഒക്ടോബറിലാണ് ശിവന്റെ പിറന്നാൾ ആഘോഷം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

