മാള (തൃശൂർ)∙ കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയത്തിൽ ഒന്നാംനില പണിതത് കോണി ഉൾപ്പെടുത്താതെ. പഴയ കെട്ടിടത്തിനു മുകളിൽ ഒന്നാംനിലയുടെ നിർമാണം കഴിഞ്ഞതിന് ശേഷമാണ് ഗോവണി നിർമിച്ചിട്ടില്ല എന്നത് ശ്രദ്ധയിൽപ്പെട്ടത്.
തുടർന്ന് കെട്ടിടത്തിനു പുറത്തായി താൽക്കാലിക ഇരുമ്പ് ഗോവണി സ്ഥാപിച്ചിരിക്കയാണ്. ബ്ലോക്ക് പഞ്ചായത്ത് ഓഫിസിനു സമീപമാണു ഈ കെട്ടിടം.
കഴിഞ്ഞ എൽഡിഎഫ് ബ്ലോക്ക് ഭരണസമിതിയുടെ കാലത്താണ് കെട്ടിടം നിർമിച്ചത്. ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയറാണ് പ്ലാൻ തയാറാക്കിയത്.
താൽക്കാലികമായി ഇരുമ്പ് കോണി സ്ഥാപിക്കാനും ഇതിൽ നിന്ന് ഒന്നാംനിലയിലേക്ക് പ്രവേശിക്കാനും ഒരു മുറിയുടെ രണ്ട് ഭിത്തികൾ പൊളിക്കേണ്ടതായും വന്നിട്ടുണ്ട്.
സംഭവം വിവാദമാകുന്നതിനു മുൻപേ ഉദ്ഘാടനം ചടങ്ങിലൊതുക്കി ഓഫിസിന്റെ പ്രവർത്തനം ആരംഭിച്ചു. യുഡിഎഫ് ഭരണസമിതി അധികാരത്തിൽ വന്നതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
ഉദ്യോഗസ്ഥരുടെ അശ്രദ്ധ നിമിത്തം സർക്കാരിന് അധിക ചെലവാണ് നേരിട്ടിരിക്കുന്നതെന്നും മൂന്നുനില വരെ നിർമിക്കാൻ ഉറപ്പുള്ള വിധം അടിത്തറ ഒരുക്കിയിട്ടുള്ള കെട്ടിടത്തിന്റെ ഭാവി വികസനവും ഇതു നിമിത്തം തടസ്സപ്പെട്ടതായും ആക്ഷേപമുയർന്നിട്ടുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

