വാളയാർ ∙ സേലം– കൊച്ചി ദേശീയപാതയുടെ ഭാഗമായി ജില്ലയിലുള്ള 2 ടോൾപ്ലാസകളിലും നിരക്കു വർധന നടപ്പാക്കുന്നതിനുള്ള ഉത്തരവ് പുറത്തിറങ്ങി. നിയമസഭാ തിരഞ്ഞെടുപ്പു വിജ്ഞാപനം ഉടൻ എത്തുമെന്ന കണക്കുകൂട്ടലിലാണു നടപടി.
സാധാരണ മാർച്ച് അവസാനത്തോടെയാണ് ഉത്തരവെത്താറുള്ളതെങ്കിലും ഇക്കുറി തിരഞ്ഞെടുപ്പു മുന്നിൽ കണ്ടു നേരത്തെ വർധന സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. മാർച്ച് 31ന് അർധരാത്രി നിരക്ക് വർധന നിലവിൽ വന്നേക്കും.
പാലക്കാട് ജില്ലയിൽ വാളയാർ പാമ്പാംപള്ളം ടോൾപ്ലാസയിലും വടക്കഞ്ചേരി പന്നിയങ്കരയിലുമാണു നിരക്കുവർധന നടപ്പാക്കുന്നത്. വാളയാറിൽ 3 ശതമാനം മാത്രമേ നിരക്ക് വർധിപ്പിക്കുന്നുള്ളുവെന്നതാണ് ആശ്വാസം.
20 കിലോമീറ്റർ ദൂരപരിധിയിലുള്ള പ്രദേശവാസികൾക്കുള്ള മാസാന്തര പാസിന് 350 രൂപ ആയിരുന്നത് 360 ആക്കി ഉയർത്തി.
കാറുകൾക്ക് കഴിഞ്ഞവർഷം നിരക്കുവർധന ഉണ്ടായിരുന്നില്ല. എന്നാൽ ഇക്കുറി 5 രൂപ വർധിപ്പിച്ചിട്ടുണ്ട്.
2024ൽ ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് നേരത്തെ ഉത്തരവിറങ്ങിയെങ്കിലും പിന്നീട് തിരഞ്ഞെടുപ്പിലെ തിരിച്ചടി ഭയന്ന് കേന്ദ്ര സർക്കാരിന്റെ നിർദേശപ്രകാരം ടോൾപ്ലാസ കമ്പനികൾ നിരക്കുവർധന പിൻവലിച്ചിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

