ഓപ്പറേഷൻ തൂഫാൻ വിജയകരമായി നടപ്പിലാക്കുന്നതിൽ ഫാർമസിസ്റ്റുകൾ വഹിക്കുന്ന പങ്ക് നിർണ്ണായകമാണെന്ന് മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. യുവതലമുറയെ ലഹരിയുടെ വിപത്തിൽ നിന്നും സംരക്ഷിക്കുന്നതിനും പൊതുജനങ്ങളിൽ ആവശ്യമായ ബോധവൽക്കരണം നടത്തുന്നതിനും ഫാർമസിസ്റ്റുകളുടെ സജീവമായ ഇടപെടൽ അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരള പോലീസ് ആവിഷ്കരിച്ച ‘ഓപ്പറേഷൻ തൂഫാൻ – ദി നാർക്കോട്ടിക് ഹണ്ട്’ പദ്ധതിക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് സെൽഫ് എംപ്ലോയ്ഡ് ഫാർമസിസ്റ്റ് അസോസിയേഷൻ ഓഫ് കേരള പ്രതിനിധികൾ മന്ത്രിയെ സന്ദർശിച്ചിരുന്നു. സംഘടനയുടെ പ്രസിഡന്റ് ജിജി ടി.
ജേക്കബ്, ജനറൽ സെക്രട്ടറി റിന്റു ചാമ, ജനറൽ കൺവീനർ അജു സാം ഫിലിപ്പ് എന്നിവരാണ് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. സംസ്ഥാനത്തെ സെൽഫ് എംപ്ലോയ്ഡ് ഫാർമസിസ്റ്റ് അസോസിയേഷൻ അംഗങ്ങളുടെ മെഡിക്കൽ ഷോപ്പുകളിൽ പതിപ്പിക്കുന്നതിനായി തയ്യാറാക്കിയ ലഹരിവിരുദ്ധ ബോധവൽക്കരണ സ്റ്റിക്കറിന്റെ ഔദ്യോഗിക പ്രകാശനകർമ്മം മന്ത്രി നിർവഹിച്ചു.
ലഹരിവിരുദ്ധ രംഗത്ത് സംഘടന നടത്തുന്ന വിവിധ പ്രവർത്തനങ്ങളെ പ്രശംസിച്ച മന്ത്രി, അസോസിയേഷന് പ്രശംസാപത്രവും സമ്മാനിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

