കൊച്ചി∙ ധീവരസഭയുടെ സുവർണജൂബിലി സംഗമ വേദിയിൽ ഹൈബി ഈഡൻ എംപിയെ കണ്ടു പ്രധാനമന്ത്രി നരേന്ദ്രമോദി ചോദിച്ചു ‘‘ എന്താണ് ഇവിടെ നിൽക്കുന്നത് പാർലമെന്റിൽ പോകുന്നില്ലേ?’’. ചോദ്യം കേട്ട് ആദ്യമൊന്നു ഞെട്ടിയെങ്കിലും ഹൈബി പറഞ്ഞു ‘‘ ഇതെന്തു ചോദ്യമാണു പിഎമ്മെ കഴിഞ്ഞ ഒന്നരമാസമായി ഞങ്ങൾ കുറച്ചുപേരെ സഭയിൽ നിന്നു സസ്പെൻഡ് ചെയ്തിരിക്കയല്ലേ? ഇതുവരെ തിരിച്ചെടുത്തില്ലല്ലോ ഞാനിന്നു രാവിലെ ഈ പരിപാടിക്കു വേണ്ടി ഡൽഹിയിൽ നിന്നു വന്നതാണ്.’’ അതിനു മറുപടി പറയാതെ പ്രധാനമന്ത്രി ചിരിച്ചു.
കഴിഞ്ഞ ബജറ്റ് സമ്മേളനത്തിനിടയിലാണു സ്പീക്കറോടു മോശമായി പെരുമാറിയെന്നാരോപിച്ചു ഹൈബി അടക്കമുള്ള പ്രതിപക്ഷ എംപിമാരെ സസ്പെൻഡ് ചെയ്തത്.
പ്രധാനമന്ത്രിക്ക് കൈനിറയെ സമ്മാനം
കൊച്ചി∙ കൊച്ചിയിലെത്തിയ പ്രധാനമന്ത്രിക്കു സമ്മാനമായി ആറന്മുള കണ്ണാടിയും. വിവിധ കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിൽ നരേന്ദ്രമോദിക്കു കേന്ദ്ര മന്ത്രി സുരേഷ് ഗോപിയാണ് ആറന്മുള കണ്ണാടി സമ്മാനിച്ചത്.
ദേശീയ പുഷ്പമായ താമരയുടെയും ദേശീയ പക്ഷിയായ മയിലിന്റെയും രൂപങ്ങൾ കൊത്തിയതായിരുന്നു ആറന്മുള കണ്ണാടി.
അഖില കേരള ധീവരസഭയുടെ സുവർണ ജൂബിലി സമ്മേളന വേദിയിൽ മഹാവിഷ്ണുവിന്റെ മത്സ്യാവതാരത്തിന്റെ ശിൽപമാണു ഭാരവാഹികൾ സമ്മാനിച്ചത്. കഥകളിയിലെ കൃഷ്ണവേഷത്തിന്റെ ഈട്ടിയിൽ തീർത്ത വലിയ ശിൽപം നൽകിയാണ് എൻഡിഎ തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഉദ്ഘാടന വേദിയിൽ പ്രധാനമന്ത്രിയെ സ്വീകരിച്ചത്. ഇതിനു പുറമേ, തൃപ്പൂണിത്തുറ സ്വദേശിനിയായ എഴുപത്തിരണ്ടുകാരി ഗിരിജ അമ്മാൾ പരുത്തിനൂൽ ഉപയോഗിച്ചു തുന്നിയ മോദിയുടെ ചിത്രവും സമ്മാനമായി നൽകി.
ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറാണു രണ്ടു സമ്മാനങ്ങളും മോദിക്കു കൈമാറിയത്. മോദിയുടെ പ്രസംഗത്തിലാകെ കേരളം, മലയാളം
കൊച്ചി∙ പ്രസംഗത്തിൽ ആദ്യാവസാനം മലയാളം പറഞ്ഞും ‘കേരള’ മാറ്റി ‘കേരളം’ എന്ന പേരാക്കിയതിൽ അഭിമാനം കൊണ്ടും പ്രധാനമന്ത്രി നരേന്ദ്രമോദി.
മറൈൻ ഡ്രൈവിലും കലൂർ രാജ്യാന്തര സ്റ്റേഡിയത്തിലുമായി അരങ്ങേറിയ 3 പരിപാടികളിലും മലയാളത്തെ അടിക്കടി കൂടെക്കൂട്ടിയായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം. മൂന്നു വേദികളിലും പ്രസംഗത്തിനിടെ പലതവണ ‘എന്റെ സുഹൃത്തുക്കളേ’ എന്ന സംബോധനയും മോദിയിൽ നിന്നുണ്ടായി.
‘നമസ്കാരം എറണാകുളം’ എന്ന വാക്കുകളോടെയായിരുന്നു എൻഡിഎയുടെ തിരഞ്ഞെടുപ്പു പ്രചാരണ ഉദ്ഘാടന വേദിയിൽ മോദിയുടെ പ്രസംഗത്തുടക്കം.
‘ജയ് കേരളം, ജയ് വികസിത കേരളം’ എന്നുള്ള വാക്കുകൾ പിന്നാലെയെത്തി. ‘മാറാത്തതു മാറും, ഇനി കേരളം വളരും’ എന്നുള്ള എൻഡിഎ പ്രചാരണ മുദ്രാവാക്യവും മോദി ഉയർത്തി.
പതിവു രീതിയിൽ വന്ദേമാതരം മുഴക്കി പ്രസംഗം അവസാനിപ്പിക്കുകയും ചെയ്തു. ഈ മഹത്തായ സംസ്ഥാനത്തെ രാജ്യവും ലോകവും ഇനി മുതൽ കേരളം എന്നു മലയാളത്തിൽത്തന്നെ വിളിക്കുന്നതിനു വേണ്ട
ഐതിഹാസിക തീരുമാനമെടുത്തത് എൻഡിഎ സർക്കാർ ആണെന്നതിൽ അഭിമാനമുണ്ടെന്നു മോദി പറഞ്ഞു. മലയാളി എന്ന വികാരത്തിനും മലയാളത്തിന്റെ സമ്പന്നമായ ഭാഷാ പാരമ്പര്യത്തിനും ഉള്ള അംഗീകാരമാണിത്.
‘കടലിന്റെ മക്കൾക്കു നമസ്കാരം’ എന്നു പറഞ്ഞാണു മറൈൻ ഡ്രൈവിൽ നടന്ന ധീവരസഭ സുവർണജൂബിലി ഉദ്ഘാടന ഭാഷണം മോദി പ്രസംഗം ആരംഭിച്ചത്. എന്നാൽ, കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടന വേദിയിൽ ഹിന്ദിയിലാണ് പ്രസംഗം ആരംഭിച്ചത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

