പത്തനംതിട്ട∙ സ്കൂളിന് ചുറ്റുമതിൽ വേണമെന്ന ആവശ്യവുമായി വടശ്ശേരിക്കര ഗവൺമെന്റ് യുപി സ്കൂളിലെ വിദ്യാർഥികൾ. സമൂഹമാധ്യമങ്ങളിലെ വിഡിയോയിലൂടെയാണ് വിദ്യാർഥികൾ ആവശ്യം ഉന്നയിച്ചത്.
പ്രീപ്രൈമറി മുതൽ ഏഴാം ക്ലാസ് വിദ്യാർഥികൾ വരെ പഠിക്കുന്ന സ്കൂളിന് ചുറ്റുമതിൽ ഇല്ലാത്തതിനാൽ പലതരത്തിലുള്ള പ്രശ്നങ്ങൾ നേരിടുന്നതായി കുട്ടികൾ വിഡിയോയിൽ പറയുന്നു.
ചുറ്റുമതിൽ ഇല്ലാത്തതിനാൽ തെരുവുനായ്ക്കൾ സ്കൂൾ പരിസരത്ത് കറങ്ങുന്നതായി കുട്ടികൾ പറയുന്നു. ഇത് സ്കൂൾ പരിസരത്ത് കളിക്കുന്നതിൽ നിന്നു കുട്ടികളെ പിന്തിരിപ്പിക്കുന്നു.
പരിചയമില്ലാത്ത ആളുകള്‍ സ്കൂള്‍ വരാന്തയിലൂടെ നടക്കുന്നതായും കുട്ടികൾ ആരോപിക്കുന്നു. രാത്രികാലങ്ങളിൽ സാമൂഹിക വിരുദ്ധർ സ്കൂൾ പരിസരത്ത് എത്തുന്നതായി സംശിക്കുന്നതായും കുട്ടികൾ പറയുന്നു.
പെൺകുട്ടികളുടെ ശുചിമുറിയ്ക്ക് സമീപമുള്ള സ്ഥലം അയൽവാസികൾ നടപാതയായി ഉപയോഗിക്കുന്നു. അവർക്ക് നടക്കാൻ 3 അടി വീതിയിൽ സ്ഥലം നൽകി കൊണ്ട് ചുറ്റുമതിൽ നിർമിക്കാൻ കലക്ടർ ഉത്തരവിട്ടെങ്കിലും നിർമാണത്തിനെത്തിയ പഞ്ചായത്ത് അധികൃതരെ തടഞ്ഞു.
ചുറ്റുമതിൽ നിർമിക്കാൻ എത്തിയവരോട് അയൽവാസി മോശമായി പെരുമാറിയെന്നും കുട്ടികൾ പറഞ്ഞു. അതുകൊണ്ട് തന്നെ ചുറ്റുമതിൽ നിർമിക്കാൻ വേണ്ട
നടപടികൾ സ്വീകരിക്കണമെന്നാണ് കുട്ടികൾ പറയുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

