മൂലമറ്റം ∙ കുടുംബാരോഗ്യ കേന്ദ്രമെന്നാണ് പേരെങ്കിലും പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ സൗകര്യം മാത്രമാണ് അറക്കുളം കുടുംബാരോഗ്യ കേന്ദ്രത്തിനുള്ളത്. ജില്ലയിലെ പ്രധാന ആശുപത്രികളിൽ ഒന്നായിരുന്ന അറക്കുളം ഇപ്പോൾ പരാധീനതകളുടെ നടുവിലാണ്.
മുൻപ് കിടത്തിച്ചികിത്സയും പോസ്റ്റ്മോർട്ടം അടക്കം സംവിധാനങ്ങളുമുണ്ടായിരുന്ന ആശുപത്രിയായിരുന്നു. ഇപ്പോൾ നാലു ഡോക്ടർമാർ ഉണ്ടെങ്കിലും കിടത്തിച്ചികിത്സ ഇല്ല.
ഗോത്രവർഗ മേഖലയായ അറക്കുളം പഞ്ചായത്തിലെ മുഴുവൻ ജനങ്ങളും ഈ ആശുപത്രിയെയാണ് ആശ്രയിച്ചിരുന്നത്. മുൻപ് രണ്ട് കെട്ടിടങ്ങൾ മാത്രമായി ഉണ്ടായിരുന്ന ആശുപത്രിക്ക് ഇപ്പോൾ 6 കെട്ടിടങ്ങൾ ഉണ്ട്.
പ്രായമായവരാണ് ഇവിടെ എത്തുന്ന രോഗികളിൽ ഭൂരിഭാഗവും.
എന്നാൽ, നല്ല ശുചിമുറിപോലുമില്ല. കെട്ടിടങ്ങൾ ഷീറ്റ് മേഞ്ഞവയായതിനാൽ ചൂട് കാരണം രോഗികൾക്കോ ആശുപത്രി ജീവനക്കാർക്കോ അകത്തിരിക്കാൻ പറ്റുന്നില്ല.
ആശുപത്രി വികസന സമിതി പേരിനു പോലും കൂടാറില്ലെന്നാണ് ആക്ഷേപം. വാഹന പാർക്കിങ്ങിനും സൗകര്യമില്ല.
ആംബുലൻസ് ഉണ്ടായിരുന്നത് ഇപ്പോഴില്ല. പകരം മറ്റൊരുവാഹനം എത്തിയെങ്കിലും ഇതു തിരിച്ചുകൊണ്ടുപോയി.
രോഗികൾ സ്വകാര്യ ആംബുലൻസുകളെയാണ് ആശ്രയിക്കുന്നത്. വൻതുക നൽകിയാണ് ഇവിടെനിന്നും രോഗികളെ മറ്റിടങ്ങളിലെത്തിക്കുന്നത്.
സ്വകാര്യ ആശുപത്രികൾ ആംബുലൻസ് ഡ്രൈവർമാർക്ക് ടിപ്പ് കൊടുക്കുന്നതിനാൽ ആംബുലൻസുകൾ രോഗികളെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയാണെന്നും പരാതിയുണ്ട്. എംഎൽഎ ഇടപെട്ട് പുതിയ ആംബുലൻസ് എത്തിക്കണമെന്നും കിടത്തിച്ചികിത്സ തുടങ്ങണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

