കായക്കൊടി ∙ പഞ്ചായത്തിലെ പൂത്തറ ഭജനമഠം– വണ്ണാത്തിപ്പൊയിൽ റോഡിൽ പൂത്തറകുനി തോടിനു പാലം പണിതെങ്കിലും അപ്രോച്ച് റോഡ് ഇല്ലാത്തതോടെ നാട്ടുകാർക്ക് ഉപകാരമില്ലെന്ന് പരാതി. 13 വർഷം മുൻപാണ് ലക്ഷങ്ങൾ ചെലവഴിച്ച് കായക്കൊടി പഞ്ചായത്ത് പാലം പണി പൂർത്തിയാക്കിയത്.
എന്നാൽ അപ്രോച്ച് റോഡ് പണിയാൻ ഫണ്ട് വകയിരുത്തിയില്ല.
ഇതുകാരണം ലക്ഷങ്ങൾ മുടക്കിയ പാലം ആർക്കും ഉപകാരമില്ലാതെ കിടക്കുന്നു. മാറിമാറി വന്ന പഞ്ചായത്ത് ഭരണ സമിതികൾ പാലത്തിന് അപ്രോച്ച് റോഡ് പണിയാൻ ഫണ്ട് അനുവദിച്ചില്ലെന്നാണു പരാതി.
അശാസ്ത്രീയമായി വളരെ ഉയരത്തിലാണ് പാലം പണിതതെന്നും നാട്ടുകാർ പറയുന്നു. ഇതുകാരണം ഇരുഭാഗത്തും അപ്രോച്ച് റോഡ് പണിയണമെങ്കിൽ ലക്ഷങ്ങൾ വേണ്ടി വരും.
പൂത്തറ പ്രദേശത്തുള്ളവർക്ക് വണ്ണാത്തിപ്പൊയിലിൽ എത്താനുള്ള എളുപ്പവഴിയാണിത്. ജനകീയ കൂട്ടായ്മയിലാണ് ഇതുവഴി
മൺറോഡ് നിർമിച്ചത്.
എന്നാൽ റോഡ് ഗതാഗതയോഗ്യമാക്കാനുള്ള നടപടി പഞ്ചായത്ത് സ്വീകരിച്ചിട്ടില്ല. രോഗികളെ ആശുപത്രിയിൽ എത്തിക്കണമെങ്കിൽ കസേരയിൽ എടുത്തുകൊണ്ട് പോകേണ്ട
അവസ്ഥയാണെന്ന് പ്രദേശവാസികൾ പറയുന്നു. നിടുമണ്ണൂർ സ്കൂൾ വിദ്യാർഥികൾ കിലോമീറ്ററുകൾ ചുറ്റി സഞ്ചരിച്ചാണ് പോകുന്നത്.
മഴക്കാലത്തിന് മുൻപേ എംപി, എംഎൽഎ ഫണ്ട് ഉപയോഗിച്ചെങ്കിലും പാലത്തിന് അപ്രോച്ച് റോഡ് പണിയാൻ പഞ്ചായത്ത് നടപടി എടുക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

