കോട്ടയം∙ പുതുപ്പള്ളി സ്വദേശി ഇറാനിൽ കുടുങ്ങിക്കിടക്കുന്നതായി വിവരം. 4 വർഷമായി ചാബാഹറിലെ തേയില കമ്പനിയിൽ സർവീസ് എൻജിനീയറായി ജോലി ചെയ്യുന്ന സോണി ആന്റണി (56) അസർബൈജാന് അതിർത്തിയിൽ കുടുങ്ങിക്കിടക്കുന്നതായി കുടുംബം അറിയിച്ചു.
ഇന്ത്യൻ എംബസിയുടെ ബോർഡർ കോഡ് ലഭിച്ചാലെ ഇന്ത്യയിലേക്ക് മടങ്ങി വരാൻ സാധിക്കൂ. സോണി ആന്റണിയുമായി നേരിട്ട് ബന്ധപ്പെട്ടിട്ട് ഒരാഴ്ചയിൽ കൂടുതലായി എന്നും കുടുംബം പറഞ്ഞു.
‘അടുത്തിടെയാണ് അച്ഛന്റെ കമ്പനിക്ക് സമീപം ബോംബിങ് ഉണ്ടാകുന്നത്. ഉടനെ തന്നെ കമ്പനിയുടെ വാഹനത്തിൽ അച്ഛനെയും നാല് ശ്രീലങ്കൻ പൗരന്മാരെയും ടെഹ്റാനിൽ എത്തിച്ചു.
അവിടെ നിന്ന് അസർബൈജാനിലേക്ക് കടക്കാൻ ശ്രമിക്കുന്നതായി ശ്രീലങ്കക്കാരുടെ മൊബൈൽ ഫോണിൽ നിന്നു അച്ഛൻ അറിയിച്ചു. ഇന്ത്യൻ എംബസിയുടെ ബോർഡർ കോഡ് ഉണ്ടെങ്കിൽ മാത്രമേ അസർബൈജാനിലേക്ക് കടക്കാൻ സാധിക്കൂ. എന്നാൽ ഇന്ത്യൻ എംബസിയിൽ നിന്ന് ഇതുവരെ ബോർഡർ കോഡ് ലഭിച്ചിട്ടില്ല.
അതിനാൽ അച്ഛൻ ഇപ്പോഴും അസർബൈജാൻ അതിർത്തിയിൽ കുടുങ്ങിക്കിടക്കുകയാണ്. കൂടെ ഉണ്ടായിരുന്ന ശ്രീലങ്കക്കാർ അസർബൈജാനിലേക്ക് കടന്നു. ഇതോടെ അച്ഛനുമായി സുഗമമായി ബന്ധപ്പെടാൻ കഴിയുന്നില്ല.
അസർബൈജാനിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടെങ്കിലും ടെഹ്റാനുമായി ബന്ധപ്പെടാനാണ് ആവശ്യപ്പെടുന്നത്. എന്നാൽ ടെഹ്റാനിൽ നിന്നു യാതൊരു പ്രതികരണവും ലഭിക്കുന്നില്ല.
അച്ഛനോട് നേരിട്ട് സംസാരിച്ചിട്ട് ഒരാഴ്ച കഴിഞ്ഞു. നോർക്കയെ അറിയിച്ചെങ്കിലും ഇതുവരെ യാതൊരു വിവരവും ലഭിച്ചിട്ടില്ല.
അസർബൈജാനിലെ മലയാളി അസോസിയേഷനുമായും ബന്ധപ്പെട്ടിട്ടുണ്ട്. റംസാൻ അവധിക്ക് മാർച്ച് 13 ന് നാട്ടിലേക്ക് വരാൻ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു.
അതിനിടെയാണ് പ്രശ്നങ്ങൾ ഉണ്ടാകുന്നത്’, മകൻ നെവിൻ പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

