തിരുവനന്തപുരം ∙ കേരള പത്രപ്രവർത്തക യൂണിയൻ (കെയുഡബ്ല്യുജെ) തിരുവനന്തപുരം ജില്ലാ കമ്മിറ്റിയും കേസരി സ്മാരക ജേണലിസ്റ്റ് ട്രസ്റ്റും സംയുക്തമായി കൊച്ചിയിലെ അമൃത ആശുപത്രിയുമായി ചേർന്ന് തിരുവനന്തപുരത്തെ മാധ്യമപ്രവർത്തകർക്കായി മെഡിക്കൽ ക്യാംപ് സംഘടിപ്പിച്ചു. നൂറ്റമ്പതോളം മാധ്യമപ്രവർത്തകർ ക്യാമ്പിൽ പങ്കെടുത്തു.
ക്യാമ്പിന് അമൃത ആശുപത്രിയിലെ ജനറൽ സർജറി വിഭാഗം പ്രൊഫസർ ഡോ. സി.
ശ്രീകുമാർ, കാർഡിയോളജി വിഭാഗം ഡോക്ടർ സായി ചന്ദ്ര ഹക്കിം, ഇ എൻ ടി വിഭാഗം ഡോക്ടർ ആര്യ എൻ. നായർ, കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം ഡോക്ടർമാരായ മീര എം.ആർ., ഡോ മൃദുല ശ്രീകുമാരൻ, ഡയറ്റീഷ്യൻ സൂസൈൻ ജോർജ് തുടങ്ങിയവർ നേതൃത്വം നൽകി.
പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി കെ.
വാസുകി ഐഎഎസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കെയുഡബ്ല്യുജെ ജില്ലാ പ്രസിഡന്റ് ഷില്ലർ സ്റ്റീഫൻ, സെക്രട്ടറി അനുപമ ജി.
നായർ, അമൃത ഓഫീസ് ഓഫ് കമ്യൂണിക്കേഷൻസ് സീനിയർ മനേജർ ശ്യാം കെ. വാരിയർ എന്നിവർ പ്രസംഗിച്ചു.
ജോയിന്റ് സെക്രട്ടറി എബി ടോണിയോ, ജില്ലാ കമ്മിറ്റി അംഗങ്ങളായ സി.ബി. മഹേഷ് ബാബു, എസ്.
ശരത് കുമാർ, ഷൈജു ചാവശ്ശേരി, അരുൺ പാലോട്, ഭാഗ്യരാജ് എസ്., സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സുരേഷ് വെള്ളിമംഗലം, ആർ. കിരൺ ബാബു എന്നിവർ ക്യാംപിന് നേതൃത്വം നൽകി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

