ശാന്തൻപാറ∙ വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും ദ്രുതപ്രതികരണ സേനയുടെയും (ആർആർടി) ഇടപെടലിൽ അതിഥിത്തൊഴിലാളിക്ക് ലഭിച്ചത് പുതുജീവൻ. കഴിഞ്ഞ ദിവസം കള്ളിപ്പാറയിലെ കെആർവി ഒന്നാം ബ്ലോക്കിന് സമീപം ആനക്കൂട്ടത്തിന് മുന്നിൽപെട്ട
ജാർഖണ്ഡ് സ്വദേശി നരേഷിനെ(32) ഏറെ ശ്രമകരമായാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തിയത്. ശാന്തൻപാറ സ്വദേശി പാട്ടത്തിനെടുത്ത കൃഷിയിടത്തിൽ ജോലി ചെയ്തുകാെണ്ടിരുന്ന നരേഷിനെ 9 കാട്ടാനകളുടെ കൂട്ടം വളയുകയായിരുന്നു.
ഭയന്ന് ഓടിയ നരേഷ് അടുത്തുള്ള പാറയുടെ മുകളിൽ കയറി. ഇവിടെനിന്ന് നരേഷ് ഉടമയെ ഫോണിൽ വിളിച്ച് ഇക്കാര്യം അറിയിച്ചു.
ഉടമ പാെന്മുടി സെക്ഷൻ ഫോറസ്റ്റ് ഓഫിസിൽ വിവരമറിയിച്ചു.
ഡപ്യൂട്ടി റേഞ്ച് ഓഫിസർ പി.എ.ജോൺസൺ ചിന്നക്കനാലിലെ ആർആർടി സംഘത്തെ വിവരമറിയിച്ച ശേഷം ബിഎഫ്ഒമാരായ പി.ആർ.ഹരികുമാർ, ആർ.രാജീവ് എന്നിവരുമായി വാഹനത്തിൽ സംഭവ സ്ഥലത്തേക്ക് തിരിച്ചു. ചിന്നക്കനാൽ ആർആർടിയുടെ ചുമതലയുണ്ടായിരുന്ന ബിഎഫ്ഒ വിഷ്ണു ചന്ദ്രൻ, ആർആർടി യൂണിറ്റംഗങ്ങളായ സി.രഘു, എം.രജിനി, വി.നടരാജ്, ആർ.മണികണ്ഠൻ, കെ.കാളിമുത്തു എന്നിവരും ഇതേ സമയം ഇവിടെയത്തി.
തുടർന്ന് ഇവർ പടക്കം പാെട്ടിച്ചും ബഹളം വച്ചു ഒരു കുട്ടിക്കാെമ്പൻ ഉൾപ്പെടുന്ന 9 അംഗ ആനക്കൂട്ടത്തെ തുരത്തിയ ശേഷമാണ് നരേഷിനെ പാറയുടെ മുകളിൽനിന്ന് താഴെയിറക്കിയത്. പ്രദേശത്ത് ഏതാനും ദിവസങ്ങളായി ഇൗ കാട്ടാനക്കൂട്ടം വ്യാപകമായ നാശനഷ്ടങ്ങളുണ്ടാക്കിയിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

