തിരുവനന്തപുരം ∙ പൊങ്കാല കഴിഞ്ഞ് അതിവേഗം നഗരത്തെ ശുദ്ധമാക്കി നഗരസഭയിലെ ശുചീകരണ തൊഴിലാളികൾ. 3000 തൊഴിലാളികൾ ഇന്നലെ രാത്രി 8.30 ഓടെ തന്നെ പ്രധാന വീഥികളെല്ലാം വൃത്തിയാക്കി.
രാത്രി വൈകിയും അവർ ജോലി ചെയ്തു. മാലിന്യം ഈഞ്ചയ്ക്കലിലെ കെഎസ്ആർടിസിയുടെ സ്ഥലം, കരമന, ചെറുവയ്ക്കൽ ഭാഗങ്ങളിലാണ് നിക്ഷേപിക്കുന്നത്.
തരംതിരിക്കാതെയാണ് മാലിന്യം ഈ സ്ഥലങ്ങളിൽ എത്തിക്കുന്നത്.
വലിയ ലോറികൾ ഉൾപ്പെടുന്ന വാഹനങ്ങളിലാണ് മാലിന്യം നീക്കിയത്. ഗതാഗതക്കുരുക്കു മൂലം വാഹനങ്ങൾക്ക് യഥാസമയം എത്താൻ സാധിക്കാത്തതു കാരണം മാലിന്യ നീക്കം വൈകിയിരുന്നു.
രാത്രി 8.30ന് വെള്ളം ഉപയോഗിച്ച് പ്രധാന വീഥികളും വൃത്തിയാക്കി. മാലിന്യനീക്കത്തിനൊപ്പം ഇഷ്ടിക ശേഖരണവും നടത്തി.
ഒറ്റ ദിവസം കൊണ്ട് എല്ലാ ഇഷ്ടികകളും ശേഖരിക്കും എന്ന് മേയർ വി.വി.രാജേഷ് പറഞ്ഞു. ഇഷ്ടികകൾ പുത്തരിക്കണ്ടം മൈതാനത്തേക്കു മാറ്റി.
കഴിഞ്ഞ വർഷത്തിനു സമാനമായി ലൈഫ് ഭവന പദ്ധതിയിൽ ഉള്ളവർക്കാണ് ഇഷ്ടികകൾ സൗജന്യമായി നൽകുന്നത്.
ഗ്രീൻ കിയോസ്ക് സജ്ജീകരിച്ച് കോർപറേഷൻ
തിരുവനന്തപുരം∙ ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട് ഹരിത ചട്ടം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ കേരള ഖര മാലിന്യ പരിപാലന പദ്ധതിയുടെ ഭാഗമായി കോർപറേഷൻ ഗ്രീൻ കിയോസ്ക് സജ്ജീകരിച്ചു. തൈക്കാട്, കിള്ളിപ്പാലം തുടങ്ങിയ സ്ഥലങ്ങളിൽ തയാറാക്കിയ സ്റ്റാൾ വഴി മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട
സന്ദേശങ്ങൾ അടങ്ങിയ ലഘുലേഖകൾ വിതരണം ചെയ്തു. പൊങ്കാല ഹെൽപ് ഡെസ്കും പ്രവർത്തിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

