ഓമശേരി∙ ഇരുചക്രവാഹനമിടിച്ച് ചികിത്സയിലായിരുന്ന കാൽ നടയാത്രക്കാരൻ മരിച്ചു. വെളിമണ തട്ടാഞ്ചേരി താമസിക്കും പുളിയാറക്കൽ ദാമോദരൻ (60) ആണ് മരിച്ചത്.
സംസ്കാരം ശനി ഉച്ചയ്ക്ക് ഒരു മണിയ്ക്ക് തട്ടാഞ്ചേരി വീട്ടിലെ അന്ത്യകർമങ്ങൾക്ക് ശേഷം പുളിയാറക്കലിലെ വീട്ടുവളപ്പിൽ.
19 ന് രാത്രിയാണ് മുടൂരിൽവെച്ച് അപകടമുണ്ടായത്.താമരശേരി ഭാഗത്ത് നിന്നും വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. ഓമശേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജിലും ചികിത്സയിലായിരുന്നു.ഭാര്യ: ശോഭന.
അച്ഛൻ: പരേതനായ കൃഷ്ണൻ. അമ്മ: പരേതയായ ചക്കി.
മക്കൾ: ജിൻഷ, അൻഷ. മരുമക്കൻ: അരുൺ.സഹോദരങ്ങൾ: ശ്രീധരൻ, ഗോവിന്ദൻ, സുനിൽ, രവീന്ദ്രൻ (റിട്ട
ആർമി). …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

