വിഴിഞ്ഞം ∙ ഷെയർ ടാക്സി ആണെന്നു തെറ്റിദ്ധരിപ്പിച്ച് ബസ് സ്റ്റോപ്പിൽ നിന്ന നിയമ വിദ്യാർഥിനിയായ യുവതിയെ കാറിൽ കയറ്റി അപമാനിക്കാൻ ശ്രമം. കാർ വേഗം കുറച്ചപ്പോൾ ഡോർ തുറന്ന് പുറത്തു ചാടിയ യുവതി പരുക്കില്ലാതെ രക്ഷപ്പെട്ടു.
തുടർന്നു യുവതി പകർത്തിയ കാറിന്റെ ചിത്രത്തിനു പിന്നാലെ വിഴിഞ്ഞം പൊലീസ് നടത്തിയ അന്വേഷണത്തിൽ 2 പേർ അറസ്റ്റിൽ. വെങ്ങാനൂർ മുട്ടയ്ക്കാട് ശാലേം നിവാസിൽ അജിത് രാജ് (44), കോവളം നടുത്തട്ട് മേലെ വീട്ടിൽ അശോകൻ (54) എന്നിവരാണ് അറസ്റ്റിലായത്.
വിഴിഞ്ഞം– വെങ്ങാനൂർ റോഡിൽ കല്ലുവെട്ടാൻകുഴി ബസ് സ്റ്റോപ്പിൽ ഇന്നലെ രാവിലെ 10നായിരുന്നു സംഭവം.
തമ്പാനൂരിലേക്കു ബസ് കാത്ത് സ്റ്റോപ്പിൽ നിൽക്കുകയായിരുന്നു യുവതി. ഈസമയം കാറിലെത്തിയ അജിത് രാജും അശോകനും ഷെയർ ടാക്സി ആണെന്നു പറഞ്ഞു യുവതിയെ ക്ഷണിച്ചു.
വരുന്നില്ലെന്ന് അറിയിച്ചെങ്കിലും 200 രൂപ തന്നാൽ മതിയെന്ന് പറഞ്ഞു യുവതിയെ കാറിന്റെ പിൻസീറ്റിൽ കയറ്റി. അൽപദൂരം മുന്നോട്ടു പോയപ്പോൾ ഡ്രൈവർ സീറ്റിലിരുന്ന അജിത് രാജും പിൻസീറ്റിലേക്കു മാറി.
ശേഷം യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ചെന്നു പൊലീസ് അറിയിച്ചു. ഈസമയം യുവതി ബഹളം വച്ചെങ്കിലും റോഡിൽ തിരക്കു കുറവായതിനാൽ ആരും ശ്രദ്ധിച്ചില്ല.
തുടർന്ന് കാറിന്റെ വേഗം കുറഞ്ഞെന്ന് ബോധ്യമായപ്പോൾ യുവതി കാറിന്റെ ഡോർ തുറന്നു പുറത്തേക്കു ചാടുകയായിരുന്നു. കാറുമായി അജിത് രാജും അശോകനും കടന്നെങ്കിലും കാറിന്റെ ചിത്രം യുവതി പകർത്തി.
തുടർന്ന് തമ്പാനൂരിലെത്തിയ യുവതി തമ്പാനൂർ പൊലീസിൽ പരാതി നൽകി. യുവതി പകർത്തിയ ചിത്രത്തിൽനിന്ന് കാറിന്റെ റജിസ്ട്രേഷൻ നമ്പർ കണ്ടെത്തിയാണ് ഇരുവരെയും വിഴിഞ്ഞം പൊലീസ് പിടികൂടിയത്.
കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

