ഏറ്റുമാനൂർ ∙ മഹാദേവക്ഷേത്രത്തിലെ ചരിത്ര പ്രസിദ്ധമായ ഏഴരപ്പൊന്നാന ദർശനം നാളെ. ആസ്ഥാന മണ്ഡപത്തിൽ നാളെ രാത്രി 12നാണ് ഏഴരപ്പൊന്നാന ദർശനം.
പുലർച്ചെ 2നു വലിയ വിളക്ക്. ആസ്ഥാന മണ്ഡപത്തിലെ പീഠത്തിൽ പ്രതിഷ്ഠിക്കുന്ന മഹാദേവന്റെ തിടമ്പിന് ഇരുവശങ്ങളിലുമായാണ് പൊന്നാനകളെ അണിനിരത്തുന്നത്.
സ്വർണത്തിടമ്പിനു മുൻപിൽ അരയാനയെ അൽപം ഉയർത്തി വയ്ക്കും. ശ്രീകോവിലിൽനിന്നു രാത്രി 11.30നു മഹാദേവനെ ആസ്ഥാന മണ്ഡപത്തിലേക്ക് എഴുന്നള്ളിക്കുന്നതോടെ ഏഴരപ്പൊന്നാന ദർശനത്തിന് ഒരുക്കം തുടങ്ങും.
നിലവിളക്കുകളുടെയും കർപ്പൂര ദീപങ്ങളുടെയും പൊൻപ്രഭയിൽ ആസ്ഥാന മണ്ഡപ നട രാത്രി 12നു തുറക്കും.
തുടർന്നു മണ്ഡപത്തിനു മുൻപിലെ പൊന്നിൻ കുടത്തിൽ ചെങ്ങന്നൂർ പൊന്നുരുട്ടു മഠത്തിലെ പ്രതിനിധി ആദ്യ കാണിക്കയർപ്പിക്കും.
തുടർന്ന് ഭക്തരുടെ വക കാണിക്ക അർപ്പണം. പുലർച്ചെ 2 വരെയാണ് എഴുന്നള്ളത്ത്.
നാളെ രാവിലെ 7ന് ശ്രീബലിയോടനുബന്ധിച്ചു നടൻ ജയറാമിന്റെയും സംഘത്തിന്റെയും പഞ്ചാരിമേളം. 1ന് ഉത്സവബലി ദർശനം, വൈകിട്ട് 5നു കാഴ്ച ശ്രീബലിക്ക് ചോറ്റാനിക്കര സത്യൻ നാരായണ മാരാരും 61ൽ പരം കലാകാരന്മാരും ഒരുക്കുന്ന പഞ്ചാരിമേളം, 9.30ന് നടി നവ്യ നായരുടെ നൃത്തം.
പള്ളിവേട്ട ദിനമായ 26നു വൈകിട്ട് 6ന് കുടമാറ്റം വർണ വിസ്മയം തീർക്കും.
മട്ടന്നൂർ ശങ്കരൻകുട്ടി മാരാരും 101ൽപരം കലാകാരന്മാരും ഒരുക്കുന്ന പഞ്ചാരിമേളം, രാത്രി 10ന് എം.ജി.ശ്രീകുമാറിന്റെ ഭക്തി ഗാനമേള. 27ന് ആറാട്ടോടെ ഉത്സവം സമാപിക്കും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

