കൽപറ്റ ∙ ജില്ലയിലെ കായികപ്രേമികളുടെ ‘മൾട്ടിപർപ്പസ് ഇൻഡോർ സ്പോർട്സ് കോംപ്ലക്സ്’ എന്ന സ്വപ്നവും യാഥാർഥ്യത്തിലേക്ക്. അമ്പിലേരിയിൽ നഗരസഭ വിട്ടുനൽകിയ 5 ഏക്കറിൽ നിർമാണം പൂർത്തിയാക്കിയ ഇൻഡോർ സ്റ്റേഡിയം കോംപ്ലക്സ് 27ന് രാവിലെ 10ന് മന്ത്രി വി.അബ്ദുറഹ്മാൻ നാടിന് സമർപ്പിക്കുമെന്ന് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ.എം.ഫ്രാൻസിസ്, നഗരസഭാധ്യക്ഷൻ പി.വിശ്വനാഥൻ എന്നിവർ അറിയിച്ചു.
രാജ്യാന്തര മത്സരങ്ങളടക്കം നടത്താൻ കഴിയുന്ന വിധത്തിൽ നിർമിച്ച ഒളിംപിക് സ്വിമ്മിങ് പൂളിന്റെ ഉദ്ഘാടനം മന്ത്രി ഒ.ആർ.േകളു നിർവഹിക്കും. 2016-17 ബജറ്റിൽ പ്രഖ്യാപിച്ച് കിഫ്ബിയിൽ ഉൾപ്പെടുത്തി 42 കോടി രൂപ ചെലവിട്ടാണു രാജ്യാന്തര നിലവാരത്തിലുള്ള സ്റ്റേഡിയം കോംപ്ലക്സ് നിർമിക്കുന്നത്.
2018ലാണു നിർമാണം തുടങ്ങിയത്. അന്നത്തെ കായിക മന്ത്രിയായിരുന്ന ഇ.പി.ജയരാജനാണ് തറക്കല്ലിടൽ നിർവഹിച്ചത്.
ജില്ലയുടെ കായികമേഖല വികസനത്തിന്റെ പാതയിലാണ്.
ജില്ലാ സ്റ്റേഡിയത്തിനു പിന്നാലെ മൾട്ടിപർപ്പസ് ഇൻഡോർ സ്പോർട്സ് കോംപ്ലക്സ് കൂടി യാഥാർഥ്യമാകുന്നതോടെ കൂടുതൽ ആധുനിക പരിശീലന സൗകര്യങ്ങൾ ജില്ലയിൽ ലഭ്യമാകും. കൽപറ്റയുടെ 3 കിലോമീറ്റർ ചുറ്റളവിനുള്ളിലാണു 2 സ്റ്റേഡിയങ്ങളും.
ഇതു ജില്ലയുടെ കായികമേഖലയ്ക്കു പുത്തൻ ഉണർവാകും.
എം.മധു സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗം.
കായികാധ്യാപകനായിരുന്ന സി.കെ.ഓംകാരനാഥന്റെ പേരിലുള്ള ഇൻഡോർ സ്റ്റേഡിയത്തിൽ 5000 പേരെ ഉൾക്കൊള്ളാൻ കഴിയും. 13 ഗെയിംസ് ഇനങ്ങളിൽ ഒരേസമയം പരിശീലനം നടത്താം.
നീന്തൽ ദേശീയ മത്സരങ്ങൾ അടക്കം നടത്താൻ കഴിയുന്ന ഒളിംപിക് പൂളുകൾ, ബാസ്കറ്റ് ബോൾ കോർട്ട്, വോളിബോൾ കോർട്ട്, 3 ഷട്ടിൽ ബാഡ്മിന്റൻ കോർട്ടുകൾ, 3 ടേബിൾ ടെന്നിസ് കോർട്ടുകൾ, ജൂഡോ, തയ്ക്വാൻഡോ, ഗുസ്തി, ഷൂട്ടിങ് റേഞ്ച് എന്നിവയും ചുറ്റുവശങ്ങളിലുമായി ഗാലറി സൗകര്യങ്ങളുമുണ്ട്. സ്പോർട്സ് പരിശീലന കേന്ദ്രം, വാംഅപ് ഏരിയ, കോൺഫറൻസ് ഹാൾ, ഡോർമിറ്ററി സംവിധാനം, പാർക്കിങ് ഏരിയ എന്നീ സൗകര്യങ്ങളും സ്റ്റേഡിയത്തിലുണ്ട്.
95 ശതമാനം പണിയും നേരത്തെ കഴിഞ്ഞ സ്റ്റേഡിയത്തിന്റെ കോർട്ട് ഫ്ലോറിങ് പൂർത്തിയാക്കി ഉദ്ഘാടനം നടത്താനുള്ള നടപടികൾ ആസൂത്രണം ചെയ്യുന്നതിനിടെ ചില സാങ്കേതിക തടസ്സം നേരിട്ടതോടെ ഫ്ലോറിങ് നിർമാണം ഏറ്റെടുത്ത ഉപകരാറുകാർക്ക് പ്രവൃത്തി തുടരാൻ കഴിയാതെ വരികയും പുതിയ ടെൻഡർ വിളിക്കുകയുമായിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

