ഫറോക്ക് ∙ പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. ചാലിയം സ്വദേശി സാബിഖ് (23) ആണ് പിടിയിലായത്.
ഫെബ്രുവരി ആദ്യവാരമാണ് സംഭവം. ട്യൂഷൻ കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാർഥിനിയെ സൗഹൃദം നടിച്ച് തട്ടിക്കൊണ്ടുപോയി മലപ്പുറം ജില്ലയിലെ വാഴയൂരിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.
ഫറോക്ക് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെ, പ്രതി മലപ്പുറം ജില്ലയിലെ പള്ളിക്കൽ ബസാർ കുന്നൂർമാട് ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്നതായി രഹസ്യവിവരം ലഭിച്ചു.
തുടർന്ന് രാമനാട്ടുകര ബസ് സ്റ്റാൻഡിനു സമീപത്തുവച്ച് ഫറോക്ക് ക്രൈം സ്ക്വാഡും ഫറോക്ക് എസ്ഐ സജിനിയുടെ നേതൃത്വത്തിലുള്ള ഫറോക്ക് പൊലീസും ചേർന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കുറ്റം സമ്മതിച്ച പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.
ഫറോക്ക് കമ്മിഷണറുടെ സ്ക്വാഡ് അംഗങ്ങൾ ആയ എസ്ഐ അഷ്റഫ്, എഎസ്ഐ അരുൺകുമാർ, എസ്സിപിഒമാരായ ഐ.ടി.വിനോദ്, അനൂജ് വളയനാട്, സനീഷ് പന്തീരാങ്കാവ്, ഷൈജു, സിപിഒമാരായ സുബീഷ് വെങ്ങേരി, അഖിൽ ബാബു എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

