അരുവിത്തുറ ∙ അരുവിത്തുറ സെന്റ് ജോർജ് കോളജ് ഭൗതിക ശാസ്ത്ര ഗവേഷണ വിഭാഗവും ആസ്ട്രോ കേരള കോട്ടയം ചാപ്റ്ററും സംയുക്തമായി സ്കൂൾ വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കുമായി ആകാശ കാഴ്ചയുടെ വിസ്മയം കാണാൻ അവസരമൊരുക്കുന്നു. ഫെബ്രുവരി 26ന് 5 മുതൽ 9 വരെയാണ് അത്യാധുനിക ടെലസ്കോപിക് സംവിധാനം ഉപയോഗിച്ച് ഗ്രഹങ്ങളെയും ചന്ദ്രനെയും അടുത്തു കാണാനുള്ള അവസരം.
ഒരു സ്കൂളിൽ നിന്നും 5 മുതൽ 10 വരെ കുട്ടികൾക്കാണ് അവസരം.
ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്ന ഗ്രഹങ്ങളുടെ നേർരേഖയിൽ ഉള്ള വരവിനോട് അനുബന്ധിച്ചാണ് ‘കോസ്മിക് വാച്ച് 2.0’ എന്ന സ്കൈ വാച്ചിങ് പ്രോഗ്രാം സംഘടിപ്പിക്കുന്നത്. ഇതോടനുബന്ധിച്ച് ആകാശ വിസ്മയങ്ങളെക്കുറിച്ചുള്ള മൾട്ടിമീഡിയ പ്രസന്റേഷനും ഫിസിക്സിലെ ആശയങ്ങളെ മനസ്സിലാക്കാൻ സഹായിക്കുന്ന ലളിതമായ പരീക്ഷണങ്ങളുടെ പ്രദർശനവും ഉണ്ട്.
താൽപര്യമുള്ളവർ ബന്ധപ്പെടുക. ഫോൺ: 8547104938.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

