കോട്ടയം ജില്ലയിലെ പ്രശസ്തമായ കിടങ്ങൂർ സുബ്രഹ്മണ്യ ക്ഷേത്ര പരിസരത്ത് നാട്ടാനകൾക്കായി ആരോഗ്യ പരിശോധനാ ക്യാംപ് നടന്നു. കേരള എലിഫന്റ് ഓണേഴ്സ് ഫെഡറേഷൻ നേതൃത്വം നൽകിയ മധ്യമേഖലാ ഗജ വൈദ്യ പരിശോധനാ ക്യാംപിൽ വിവിധയിടങ്ങളിൽ നിന്നുള്ള ഇരുപത്തിയഞ്ചോളം ആനകളാണ് പങ്കെടുത്തത്.
ക്യാംപിന്റെ ഭാഗമായി ആനകളുടെ രക്തം, മൂത്രം, ആനപ്പിണ്ടം എന്നിവ വിദഗ്ധ പരിശോധനയ്ക്കായി ശേഖരിച്ചു. ആറുമാസത്തിൽ ഒരിക്കൽ ആനകളുടെ രക്തം, മൂത്രം, ആനപ്പിണ്ടം എന്നിവ കൃത്യമായി പരിശോധിച്ച് ആരോഗ്യ വിവരങ്ങൾ ഹെൽത്ത് കാർഡിൽ രേഖപ്പെടുത്തണമെന്ന സുപ്രീം കോടതി ഉത്തരവ് കർശനമായി പാലിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.
തുടർന്ന് ചടങ്ങിൽ പച്ചക്കറികളും മറ്റ് ആനകളും ഉൾപ്പെട്ട പരിശോധന പൂർത്തിയാക്കിയ ആനകളുടെ ഹെൽത്ത് കാർഡ് വിതരണം ചെയ്യുകയും ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

