കുമളി ∙ സ്പെയിൻ സ്വദേശികളായ ദമ്പതികളുടെ വിവാഹം കുമളി ദുർഗാ ഗണപതി ഭദ്രകാളി ക്ഷേത്രത്തിൽ നടന്നു. ക്ഷേത്രം ഭാരവാഹികളുടെയും ഏതാനും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ഓസ്കർ (47) സെലിയ(37)യുടെ കഴുത്തിൽ മിന്നുചാർത്തി.
പൂജാകർമങ്ങൾക്കു പൂജാരി കണ്ണൻ കാർമികത്വം വഹിച്ചപ്പോൾ വിവാഹ ഒരുക്കങ്ങൾ ക്ഷേത്രം പ്രസിഡന്റ് രവീന്ദ്രൻ നായരുടെ നേതൃത്വത്തിൽ നടന്നു.
2010 മുതൽ വർഷത്തിൽ 2 തവണ കേരളം സന്ദർശിക്കുന്ന ആളാണ് ഓസ്കർ. കേരളത്തിൽ വർക്കലയും തേക്കടിയുമാണ് ഏറ്റവും ഇഷ്ടപ്പെട്ട
സ്ഥലങ്ങൾ. കേരളത്തിലെയും തമിഴ്നാട്ടിലെയും ക്ഷേത്രങ്ങളിലെ തുടർച്ചയായ സന്ദർശനങ്ങളാണ് ഹൈന്ദവാചാരങ്ങളിലേക്ക് ഓസ്കറിനെ ആകർഷിച്ചത്.
ഓസ്കറിന്റെ വിവരണങ്ങളിൽ നിന്നു സെലിയയും ആചാരങ്ങളെക്കുറിച്ചു കൂടുതൽ അറിഞ്ഞു. കഴിഞ്ഞ 3 വർഷമായി സെലിയയും കേരളം സന്ദർശിക്കുന്നുണ്ട്.
കുമളി ദുർഗ ഗണപതി ഭദ്രകാളി ക്ഷേത്രത്തിൽ സ്പെയിൻ സ്വദേശി ഓസ്കാർ സെലിയയുടെ കഴുത്തിൽ മിന്നു ചാർത്തുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

