സ്വർണവില ഇറാൻ-യുഎസ് യുദ്ധഭീതി, യുഎസിലെ ‘പലിശത്തർക്കം’ എന്നിവയുടെ കരുത്തിൽ കുതിച്ചുമുന്നേറുന്നതിനിടെ ലാഭമെടുപ്പിൽ തെന്നി ഇടിഞ്ഞു. കേരളത്തിൽ ഇന്നു രാവിലെ ഗ്രാമിന് 100 രൂപ താഴ്ന്ന് വില 14,315 രൂപയായി.
പവന് 800 രൂപ കുറഞ്ഞ് 1,14,520 രൂപയും.
ഇറാനും യുഎസും തമ്മിൽ സംഘർഷമുണ്ടായേക്കുമെന്ന ഭീതിയുണ്ടെങ്കിലും അതൊരു യുദ്ധത്തിലേക്ക് നീളുംമുൻപ് സമവായമുണ്ടാകുമെന്ന വിലയിരുത്തലാണ് വിപണിക്കുള്ളത്. യുഎസിൽ ഇനി അടുത്തെങ്ങും പലിശഭാരം കുറയ്ക്കില്ലെന്ന് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് സൂചിപ്പിച്ചിട്ടുണ്ട്.
മേൽപ്പറഞ്ഞ 2 കാര്യങ്ങളും സ്വർണത്തിന് പ്രതികൂലമാണ്.
∙ യുദ്ധംപോലുള്ള സാഹചര്യങ്ങളിൽ ‘സുരക്ഷിത നിക്ഷേപം’ എന്ന പെരുമയുമായി സ്വർണവില കുതിക്കും. ∙ പലിശനിരക്ക് കുറഞ്ഞാൽ ഡോളറും ബോണ്ട് യീൽഡും തളരുകയും സ്വർണവില കൂടുകയും ചെയ്യും.
നിലവിൽ യുദ്ധവും പലിശ കുറയാനുള്ള സാഹചര്യവും ഉണ്ടാകുമോയെന്ന കാത്തിരിപ്പ് മൂഡിലേക്ക് വിപണി കടന്നുകഴിഞ്ഞു.
പുറമേ, ഇന്നലെ വില കൂടിയതു മുതലെടുത്തുള്ള ലാഭമെടുപ്പ് തകൃതിയായതും സ്വർണവിലയെ താഴേക്കുനയിച്ചു. രാജ്യാന്തര വിപണിയിൽ ഇന്നലെ ഔൺസിന് 5,000 ഡോളറിന് മുകളിലായിരുന്ന വില ഇന്ന് കേരളത്തിലെ വിലനിർണയ വേളയിൽ 4,900 നിലവാരത്തിലേക്ക് താഴ്ന്നു.
ഇത് സംസ്ഥാനത്ത് സ്വർണവില കുറയാനും സഹായിച്ചു.
ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (എകെജിഎസ്എംഎ) നിർണയപ്രകാരം ഇന്നുരാവിലെ 18 കാരറ്റ് സ്വർണവില ഗ്രാമിന് 85 രൂപ കുറഞ്ഞ് 11,820 രൂപയാണ്. വെള്ളിക്ക് വില മാറിയില്ല; ഗ്രാമിന് 270 രൂപ.
കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (കെജിഎസ്എംഎ) നിർണയപ്രകാരം 18 കാരറ്റ് സ്വർണവില ഗ്രാമിന് 85 രൂപ കുറഞ്ഞ് 11,760 രൂപ. വെള്ളിക്ക് ഇവരും ഈടാക്കുന്നത് 270 രൂപ.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
സ്വർണം, വെള്ളി, റബർ, കുരുമുളക്, വെളിച്ചെണ്ണ, അടയ്ക്ക, തേങ്ങ, കൊപ്ര, അരി തുടങ്ങിയവയുടെ വിലനിലവാരം അറിയാൻ കമ്മോഡിറ്റി പേജ് സന്ദർശിക്കൂ:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

