ബിഗ് ബോസ് മലയാളം സീസണുകളില്‍ വാക്കുകളുടെ മൂര്‍ച്ചയും ആത്മവിശ്വാസവും മത്സരത്തില്‍ നിര്‍ണായക സ്വാധീനമാകാറുണ്ട്. ഈ വിശേഷണങ്ങളോടെയാണ് പുതിയ മത്സരരാത്രികളിലേക്ക് ആര്‍ജെ അഞ്ജലി കടന്നുവരുന്നത്.
വര്‍ഷങ്ങളുടെ റേഡിയോ ജോക്കി പരിചയസമ്പത്തുമായാണ് അഞ്ജലി ബിഗ് ബോസ് വേദിയിലേക്ക് പ്രവേശിച്ചിരിക്കുന്നത്. സമൂഹമാധ്യമ ഉപയോക്താക്കള്‍ക്ക് സുപരിചിതമായ മുഖമാണ് അഞ്ജലിയുടേത്.
ഒരു വ്ളോഗര്‍ കൂടിയായ താരം തന്റെ വീട്ടുവിശേഷങ്ങളും പാചകരീതികളുമെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഈ വീഡിയോകൾക്ക് വലിയ തോതിലുള്ള പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കാറുള്ളത്.
അതേസമയം, മുൻപ് ഒരു ബ്യൂട്ടിപാര്‍ലര്‍ ഉടമയെ ഫോണില്‍ വിളിച്ച് നടത്തിയ പ്രാങ്ക് കോള്‍ വലിയ തോതിലുള്ള വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. വിവാദങ്ങള്‍ ശക്തമായതിനെ തുടര്‍ന്ന് അഞ്ജലി പരസ്യമായി ക്ഷമാപണം നടത്തിയിരുന്നു.
ചെറിയ വീഴ്ചകള്‍ പോലും വലിയ ചര്‍ച്ചയാകുന്ന ബിഗ് ബോസ് വേദിയില്‍ അഞ്ജലി ഈ പ്രതിസന്ധികളെയും ഗെയിമിനെയും എങ്ങനെ നേരിടുമെന്ന ആകാംക്ഷയിലാണ് പ്രേക്ഷകര്‍. റേഡിയോ രംഗത്തിന് പുറമെ അഭിനയത്തിലും സജീവമാണ് അഞ്ജലി.
കളസ ബന്ധിതം, സ്വകാര്യം സംഭവബഹുലം, ആന്ദരപുരം ഡയറീസ്, ഇന്നസെന്റ് എന്നീ ചലച്ചിത്രങ്ങളിലും ദ കെആര്‍എൻ ഷോ എന്ന വെബ് സീരീസിലും താരം വേഷമിട്ടിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

