കളമശേരി∙ എച്ച്എംടി റോഡിൽ മീഡിയനിൽ നട്ടുപിടിപ്പിച്ച ചെടികൾക്കു ജീവൻ നിലനിർത്തണമെങ്കിൽ തൃപ്പൂണിത്തുറ എരൂരിൽ താമസിക്കുന്ന ഡോ.തോമസ് സ്കറിയ കനിയണം. ചെടികളും വൃക്ഷങ്ങളും ഉണങ്ങി നശിക്കുന്നതു കാണാൻ ഇഷ്ടപ്പെടാത്ത ഡോ.തോമസ് ആഴ്ചയിൽ 2 ദിവസം ടാങ്കർ ലോറിയിൽ വെള്ളമെത്തിച്ചു കളമശേരിയിലെ ചെടികൾ നനയ്ക്കും. തോഷിബ ജംക്ഷൻ മുതൽ സീപോർട്ട്– എയർപോർട്ട് റോഡ് വരെയുള്ള മീഡിയനിൽ ചെടികൾ നട്ടു 10 വർഷമായി വളവും വെള്ളവും നൽകി പരിപാലിക്കുന്നത് ഡോ.തോമസാണ്.
നഗരസഭയോടും കൗൺസിലർമാരോടും സംഘടനകളോടും സഹകരണത്തിനു പലവട്ടം അഭ്യർഥിച്ചിട്ടും ഫലമുണ്ടായില്ല.
പണം നൽകാമെന്നും വെള്ളമെത്തിച്ചു നനയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും ഓരോ വേനൽക്കാലത്തും ഡോ. തോമസ് അഭ്യർഥിക്കാറുണ്ട്.
കൊച്ചി മെട്രോ വർഷങ്ങൾക്കു മുൻപ് നട്ട ചെടികളിൽ പലതും ഉണങ്ങി നശിച്ചിരുന്നു.
ഏതാനും മാസങ്ങൾക്കു മുൻപ് മന്ത്രി പി.രാജീവിന്റെ ‘ഒപ്പം’ പ്രോജക്ടിന്റെ ഭാഗമായും ഗെയിലിന്റെയും ചില വ്യാപാര സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ മീഡിയനിൽ ചെടികൾ നട്ടു. ജംക്ഷൻ മുതൽ പോളിടെക്നിക് കോളജു വരെ ഗെയിൽ നട്ട
ചെടികളെല്ലാം ഉണങ്ങി നശിച്ചു.
‘ഒപ്പം’ പ്രോജക്ടിന്റെ ഭാഗമായുള്ള ചെടികളും വ്യാപാരസ്ഥാപനങ്ങൾ നട്ട ചെടികളും വെള്ളം കിട്ടാതെ ഉണങ്ങി നശിച്ച നിലയിലാണ്.
ചെടികൾ നനയ്ക്കാൻ ഓരോ മാസവും 5,000 രൂപ വീതം നൽകാൻ തയാറാണെന്നും ചെടികൾ സംരക്ഷിക്കുന്നതിനു കൂട്ടായ്മ രൂപീകരിച്ചു സംരക്ഷണ പ്രവർത്തനം നടത്തണമെന്നു ഡോ. തോമസ് അറിയിച്ചു. നഗരസഭയിലെ ഏറ്റവും പ്രധാനപ്പെട്ട
റോഡാണ് എച്ച്എംടി റോഡ്. മെഡിക്കൽ കോളജ്, കിൻഫ്ര പാർക്ക്, സ്റ്റാർട്ടപ് മിഷൻ, നുവാൽസ്, കാൻസർ റിസർച് സെന്റർ, എച്ച്എംടി, നിർദിഷ്ട
ജുഡീഷ്യൽ സിറ്റി എന്നിവിടങ്ങളിലേക്കുള്ള റോഡിന്റെ സൗന്ദര്യവൽക്കരണം നടപ്പാക്കാൻ ജനപ്രതിനിധികൾ തയാറാകണമെന്നു യാത്രക്കാരും ആവശ്യപ്പെടുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

