തൈക്കാട്ടുശ്ശേരിയിൽ മദ്യശാലയ്ക്ക് മുന്നിലുണ്ടായ സംഘർഷം തടയാൻ ശ്രമിച്ച യുവാവിനെ അതിക്രൂരമായി മർദ്ദിച്ച കേസിലാണ് രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ചേർത്തല മരുത്തോർവട്ടം മറ്റത്തിൽ വിഷ്ണു സന്തോഷ് (26), അരൂക്കുറ്റി നടുവത്ത് നഗർ പാലപ്പറമ്പിൽ അനുരാഗ് (25) എന്നിവരാണ് പൂച്ചാക്കൽ പൊലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥരുടെ പിടിയിലായത്.
സംഭവത്തിന്റെ പശ്ചാത്തലം ഇങ്ങനെ: തൈക്കാട്ടുശ്ശേരി ബിവറേജസ് ഔട്ട്ലെറ്റിന് മുൻവശം രൂപപ്പെട്ട വാക്കുതർക്കം അനീഷ് കുമാർ എന്ന വ്യക്തി ഇടപെട്ടാണ് അന്ന് ശാന്തമാക്കിയത്.
എന്നാൽ ഈ വിരോധം മനസ്സിൽ വെച്ച പ്രതികൾ സംഘടിച്ചെത്തി ജൂലൈ 26-ന് വൈകിട്ട് അനീഷ് കുമാറിനെ ആക്രമിക്കുകയായിരുന്നു. ഹെൽമെറ്റ് ഉപയോഗിച്ച് തലയിലും മുഖത്തും ക്രൂരമായി അടിക്കുകയും, നാഭിക്ക് പലതവണ ചവിട്ടുകയും ചെയ്തതായി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
കുറ്റകൃത്യത്തിന് ശേഷം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ തൈക്കാട്ടുശ്ശേരി ശ്രാമ്പിക്കൽ ഭാഗത്തുനിന്നാണ് പൊലീസ് വളഞ്ഞ് പിടികൂടിയത്. പൂച്ചാക്കൽ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ശ്യാം എം ജിയുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
ഈ സംഘത്തിൽ എസ്ഐമാരായ അനിൽകുമാർ ടി, സുനിൽരാജൻ, സി പി ഒമാരായ സാലി, കലേഷ്, ബിജോയി, അഭിലാഷ് എന്നിവരും പങ്കാളികളായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

