കറുകച്ചാൽ ∙ ടൗണിലും പരിസര പ്രദേശങ്ങളിലും ബീഫ് വില തോന്നുംപടിയാണു എന്നാരോപണം. കൂത്രപ്പള്ളി, കറുകച്ചാൽ മേഖലയിൽ ഒരു കിലോഗ്രാം ബീഫിനു 460 രൂപ വാങ്ങുമ്പോൾ സമീപ പഞ്ചായത്തുകളിൽ 400 രൂപയിൽ താഴെയാണ് വില.
പന്നിയിറച്ചിക്കു 400 രൂപയാണ് കറുകച്ചാലിൽ വാങ്ങുന്നത്. ഓരോ കടകളിലും വില വ്യത്യസ്തമാണെന്ന് ഇടപാടുകാർ പറയുന്നു.
വില ഏകീകരിക്കണം
കറുകച്ചാൽ പഞ്ചായത്തിലെ ബീഫ്, പന്നി ഇറച്ചി വില ഏകീകരിക്കണമെന്ന് ഗുണഭോക്താക്കൾ ആവശ്യപ്പെടുന്നു.
ജില്ലാ പഞ്ചായത്ത് ഇറച്ചി വില ഏകീകരിക്കാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. കഴിഞ്ഞയിടെ പാലാ നഗരസഭ ഇറച്ചി വിലയിൽ വലിയ വ്യാത്യാസമുണ്ടെന്ന പരാതിയെത്തുടർന്ന് ഇറച്ചി വില ഏകീകരിച്ചിരുന്നു.
പോത്തിറച്ചി കിലോഗ്രാമിന് പരമാവധി 400 രൂപയും എല്ലില്ലാത്ത പോത്തിറച്ചിക്ക് 450 രൂപയുമാണ് നിശ്ചയിച്ചിരിക്കുന്നത്. ആട്ടിറച്ചിക്കു കിലോഗ്രാമിനു 800 രൂപയാണ് നിരക്ക്.
ഇത്തരത്തിൽ വില ഏകീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

