അമ്പലപ്പുഴ ∙ നിയമസഭ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥി പ്രഖ്യാപനം വരുന്നതിനു മുൻപ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ബോർഡിൽ എച്ച്.സലാം എംഎൽഎയുടെ ചിത്രവും. ‘ജനകീയ ഭരണം തുടരും, ജനക്ഷേമം തുടരും’ എന്നാണ് പുന്നപ്ര കിഴക്ക് മാക്കിയിൽ ജംക്ഷനിലെ കെട്ടിടത്തിൽ കഴിഞ്ഞ ദിവസം സ്ഥാപിച്ച ബോർഡിൽ ഉള്ളത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രവും ബോർഡിൽ ഉണ്ട്.
ജില്ലയിൽ ഒരിടത്തും സിപിഎം സ്ഥാനാർഥികളുടെയും നിലവിലെ എംഎൽഎമാരുടെയും ചിത്രം പതിച്ച ബോർഡുകൾ വച്ച് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് പ്രവർത്തനം തുടങ്ങാത്ത സാഹചര്യത്തിൽ പുന്നപ്രയിൽ ബോർഡ് ഉയർന്നത് ചർച്ചയായി. പ്രഖ്യാപനം ഉണ്ടാകുന്നതിനു മുൻപ് ചിത്രം പതിച്ച ബോർഡ് വച്ചതിൽ സിപിഎമ്മിലെ ഒരു വിഭാഗം പ്രതിഷേധത്തിലാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

