മൂവാറ്റുപുഴ ∙ അതിഥി തൊഴിലാളിയുടെ കൊലപാതകത്തിൽ ഒഡീഷ സ്വദേശി അറസ്റ്റിൽ. ഒഡീഷ കേന്ദ്രപ്പാറ സ്വദേശി ശരത് മഹാറാണയെ (മിട്ടു–36) ആണ് മൂവാറ്റുപുഴ ഇൻസ്പെക്ടർ ബേസിൽ തോമസിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
ഒഡീഷ കേന്ദ്രപ്പാറ സ്വദേശി രാകേഷ് ബെഹ്റയാണ് (26) കൊല്ലപ്പെട്ടത്. മൂവാറ്റുപുഴ പേഴക്കാപ്പിള്ളി പൈനാപ്പിൾ സിറ്റിയിൽ പ്രവർത്തിക്കുന്ന പ്ലൈവുഡ് കമ്പനിയിലെ തൊഴിലാളികളാണ് ഇരുവരും.
ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. ഹാക്സോ ബ്ലേഡ് കൊണ്ടുള്ള കത്തി ഉപയോഗിച്ച് രാകേഷ് ബെഹ്റയുടെ നെഞ്ചിൽ പ്രതി രണ്ടുതവണ കുത്തുകയായിരുന്നു.
എസ്ഐമാരായ എസ്.എൻ.സുമിത, എം.വി.ദിലീപ്, കെ.കുമാരൻ, ടി.എ.മുഹമ്മദ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ എം.പി.രതീഷ്, കെ.വി.
ഗിരീഷ് കുമാർ, കെ.ടി.നിജാസ്, ജോബി പി. ചാക്കോ, ക്രിസ്തുദാസ് പീറ്റർ, ഇർഫാൻ ഹബീബ്, വിനോയ് കക്കാട്ടുകുടി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

