തൊടുപുഴ ∙ കോടിക്കുളം പഞ്ചായത്തിലെ ഈസ്റ്റ് കലൂർ ആനപ്പാറയിൽ കാട്ടുതീ പടർന്നു പിടിച്ച് നാശം. ഇന്നലെ രാവിലെയാണ് റബർക്കൃഷി ചെയ്തിരുന്ന സ്ഥലങ്ങളിലേക്ക് തീ പടർന്നത്.
തൊടുപുഴയിൽ നിന്നു ഗ്രേഡ് സ്റ്റേഷൻ ഓഫിസർ ടി.എച്ച്.സാദിഖ്, സ്റ്റേഷൻ ഓഫിസർ ബിജു പി.തോമസ് എന്നിവരുടെ നേതൃത്വത്തിൽ 2 യൂണിറ്റ് അഗ്നിരക്ഷാസേന സ്ഥലത്തെത്തി ഫയർ ബീറ്റർ ഉപയോഗിച്ച് തല്ലിയും ഫയർലൈൻ തെളിച്ചും തീയണച്ചു.
സേനയുടെ വാഹനങ്ങൾക്ക് എത്താൻ സാധിക്കാത്ത വിധത്തിൽ റോഡിൽ നിന്ന് ഒരു കിലോമീറ്റർ അകലെ ഏറെ ദുർഘടമായ മലമുകളിലാണ് തീപിടിത്തമുണ്ടായത്. ഏഴല്ലൂർ മലയുടെ മുകൾ ഭാഗത്ത് തമ്പടിക്കുന്ന സാമൂഹികവിരുദ്ധരാണ് തീപിടിത്തത്തിന് പിന്നിലെന്നാണ് നാട്ടുകാരുടെ പരാതി.
ഈ വർഷം ജനുവരി മുതൽ ഇതു രണ്ടാം പ്രാവശ്യമാണ് പ്രദേശത്ത് തീപിടിത്തം ഉണ്ടാകുന്നത്.
പ്രദേശവാസിയായ സലി വെള്ളികുളത്തിന്റെ പത്തോളം റബർ മരങ്ങൾക്കു പൊള്ളലേറ്റിട്ടുണ്ട്. വൈകിട്ട് കുമാരമംഗലം പഞ്ചായത്തിന്റെ ഭാഗമായ ആനപ്പാറയുടെ മറുഭാഗത്തും തീപിടിത്തം ഉണ്ടായി.
ഈ ഭാഗത്ത് ഒട്ടേറെ കർഷകരുടെ റബർ ഉൾപ്പെടെയുള്ള കൃഷികൾ നശിച്ചതായി അഗ്നിരക്ഷാസേനാ അധികൃതർ പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

