സോഷ്യൽ മീഡിയയിൽ നിമിഷനേരം കൊണ്ട് വൈറലാകുന്ന ദൃശ്യങ്ങൾ പലപ്പോഴും കൗതുകത്തോടൊപ്പം തന്നെ വലിയ തോതിലുള്ള ട്രോളുകൾക്കും വഴിവെക്കാറുണ്ട്. ഇത്തരത്തിൽ സിനിമാ താരങ്ങളുടെ പ്രശസ്തമായ ലുക്കുകൾ പുനരാവിഷ്കരിക്കാൻ ശ്രമിച്ച സെലിബ്രിറ്റി അവതാരക മെഹർ ഫാത്തിമ ഇപ്പോൾ സൈബർ ലോകത്ത് സജീവ ചർച്ചാവിഷയമാണ്.
പ്രമുഖ തെന്നിന്ത്യൻ നടി അസിൻ അഭിനയിച്ച ചിത്രത്തിലെ പ്രശസ്തമായ ഒരു രംഗം പുനരാവിഷ്കരിച്ചുകൊണ്ടാണ് മെഹർ ഫാത്തിമ വീഡിയോകൾ ആരംഭിച്ചത്. പരമ്പരാഗത തമിഴ് വേഷത്തിൽ വിളക്കേന്തി നിൽക്കുന്ന ലുക്ക് പകർത്താൻ ശ്രമിച്ചെങ്കിലും, അത് പ്രേക്ഷകരിൽ നിന്നും സമ്മിശ്ര പ്രതികരണമാണ് ഉളവാക്കിയത്.
വീഡിയോയിൽ അസിന്റെ ചിത്രം ഉൾപ്പെടുത്തിയിരുന്നതിനാൽ മാത്രമാണ് താൻ ആരെയാണ് അവതരിപ്പിക്കുന്നതെന്ന് തിരിച്ചറിയാൻ സാധിച്ചതെന്ന് പലരും കമന്റുകളിലൂടെ പരിഹസിച്ചു. ഇത് അസിൻ അല്ല, മറിച്ച് ഒരു ‘കസിൻ’ മാത്രമാണെന്ന തരത്തിലുള്ള ട്രോളുകൾ വീഡിയോയ്ക്ക് താഴെ നിറഞ്ഞു.
ഏകദേശം 4.5 മില്യൺ ആളുകളാണ് ഇതുവരെ ഈ വീഡിയോ കണ്ടുകഴിഞ്ഞത്. ഈ സംഭവം വിവാദമായി നിൽക്കെ, ബോളിവുഡ് താരം ആലിയ ഭട്ട് ‘ഗംഗുഭായ് കത്തിയവാഡി’ എന്ന ചിത്രത്തിൽ പ്രത്യക്ഷപ്പെട്ട
വേഷം അതേപടി അനുകരിച്ചുകൊണ്ട് മെഹർ ഫാത്തിമ മറ്റൊരു വീഡിയോ കൂടി പങ്കുവെച്ചു. ഇത്തവണയും ട്രോളുകൾക്ക് കുറവൊന്നുമുണ്ടായില്ല.
‘ആലിയ ഭട്ട്’ എന്നതിന് പകരം ‘ആലിയ ബട്ട്’ എന്നാണ് പലരും കമന്റുകളിൽ രേഖപ്പെടുത്തിയത്. അതേസമയം, വിമർശനങ്ങൾക്കിടയിലും താരത്തിന്റെ പരിശ്രമങ്ങളെ അഭിനന്ദിക്കുന്നവരും നിരവധിയാണ്.
സോഷ്യൽ മീഡിയയിലെ ഇത്തരം ട്രോളുകൾ തനിക്ക് ദോഷത്തേക്കാൾ ഉപരി നേട്ടമാണ് നൽകിയതെന്ന് മെഹർ ഫാത്തിമ വ്യക്തമാക്കുന്നു. ട്രോളുകൾക്ക് പിന്നാലെ തന്റെ അക്കൗണ്ടിലെ കാഴ്ചക്കാരുടെ എണ്ണം എഴുപത്തി രണ്ടായിരത്തിൽ നിന്നും 125.8 മില്യണിലേക്ക് ഉയർന്നതായി താരം അവകാശപ്പെടുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

