സംസ്ഥാനത്തെ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിന്റെ ഭാഗമായി ടിപ്പർ ലോറികൾ ഉൾപ്പെടെയുള്ള ഭാരവാഹനങ്ങൾക്ക് സർക്കാർ ഏർപ്പെടുത്തിയ സമയനിയന്ത്രണം ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. സ്കൂൾ, ഓഫിസ് സമയങ്ങളിൽ തിരക്ക് കുറയ്ക്കുന്നതിനായി രാവിലെയും വൈകിട്ടുമാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
നിരോധനം നിലനിൽക്കുന്ന സമയങ്ങളിൽ ഈ വാഹനങ്ങൾ റോഡിലിറക്കാതെ നിശ്ചിത കേന്ദ്രങ്ങളിൽ നിർത്തിയിടേണ്ടതാണ്. നിയമലംഘനങ്ങൾ തടയുന്നതിനായി മോട്ടർവാഹന വകുപ്പും കേരള പൊലീസും സംയുക്തമായി പരിശോധന നടത്തും.
വിവിധ ജില്ലകളിലെ നിയന്ത്രണ സമയക്രമം താഴെ പറയുന്നതാണ്: തിരുവനന്തപുരം: രാവിലെ 8.00–10.00, വൈകിട്ട് 3.00–4.30 കൊല്ലം: രാവിലെ 8.30–10.00, വൈകിട്ട് 3.30–4.30 പത്തനംതിട്ട: രാവിലെ 8.30–10.00, വൈകിട്ട് 3.00–4.30 ആലപ്പുഴ: രാവിലെ 8.30–10.00, വൈകിട്ട് 3.30–5.00 കോട്ടയം: രാവിലെ 8.30–9.30, വൈകിട്ട് 3.30–4.30 ഇടുക്കി, എറണാകുളം: രാവിലെ 8.30–10.00, വൈകിട്ട് 4.00–5.00 തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്: രാവിലെ 8.30–10.00, വൈകിട്ട് 3.30–5.00 കണ്ണൂർ: രാവിലെ 8.00–10.00, വൈകിട്ട് 4.00–6.00 കാസർകോട്: രാവിലെ 9.00–10.00, വൈകിട്ട് 4.00–5.00
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

