‘‘പദ്ധതി ഒഴിവാക്കിയെന്നൊക്കെ വാക്കാൽ പറഞ്ഞിട്ട് എന്താണു കാര്യം. കടലാസ് ഇറക്കണ്ടേ?’’ കോഴിക്കോട് കാട്ടിലെപ്പീടിക തോട്ടോളിത്താഴെ ശശീന്ദ്രൻ ചോദിക്കുന്നു.
കിനാലൂരിൽ എയിംസാണ് 194 മനുഷ്യരുടെ ജീവിതം ദുരിതത്തിലാക്കിയതെങ്കിൽ ശശീന്ദ്രൻ അടക്കമുള്ള ആയിരക്കണക്കിന് മനുഷ്യരെ ദുരിതത്തിലാക്കിയ പദ്ധതിയാണ് സിൽവർലൈൻ. പദ്ധതി നടപ്പാക്കുമെന്ന് വാശിപിടിച്ച് പൊലീസിനെ കൂടെക്കൂട്ടി ഉദ്യോഗസ്ഥർ മഞ്ഞക്കല്ലു നാട്ടി സ്ഥലംവിട്ടു. 4 വർഷത്തിനുശേഷം പദ്ധതി മടക്കിക്കെട്ടിയെന്ന് സ്ഥിരീകരണം വന്നിട്ടുണ്ട്.
പക്ഷേ, പണ്ട് മഞ്ഞക്കല്ല് നാട്ടിയ പല സ്ഥലങ്ങളിലും വീടോ സ്ഥലമോ വിൽക്കാനാകാതെ മനുഷ്യർ ദുരിതം അനുഭവിക്കുകയാണ്.
ഇതു പരിഹരിക്കണമെങ്കിൽ പദ്ധതി ഉപേക്ഷിച്ചെന്ന് സർക്കാർ രേഖാമൂലം അറിയിപ്പു പുറപ്പെടുവിക്കണം. ശശീന്ദ്രന്റെ ജീവിതത്തിൽ പ്രതിസന്ധി സൃഷ്ടിച്ചത് കെ–റെയിലിന്റെ മഞ്ഞക്കല്ലാണ്. 15 ലക്ഷത്തിലധികം രൂപയുടെ കടമുള്ള ശശീന്ദ്രന്റെ സ്വന്തം വീടും തൊട്ടടുത്തുള്ള പഴയ തറവാട് വീടും കിടപ്പാടവുമെല്ലാം പണയത്തിലാണ്. കൊയിലാണ്ടി താലൂക്കിൽ തിരുവങ്ങൂർ വില്ലേജിൽ പെട്ട
ഭൂമി, സിൽവർലൈനിനു വേണ്ടി ഏറ്റെടുക്കുന്ന ഭൂമിയിൽ ഉൾപ്പെട്ടതോടെയാണു വിൽക്കാൻ കഴിയാതായത്.
വീട് നിർമിക്കുന്നതിനും 3 പെൺമക്കളുടെ വിവാഹച്ചെലവിനും മറ്റുമായാണ്, ബാങ്കുകളിൽ നിന്നു കടമെടുത്തത്. സഹകരണ ബാങ്കിൽ 7.50 ലക്ഷം രൂപയുടെയും കാപ്പാട് സഹകരണ അർബൻ ബാങ്കിൽ 3.70 ലക്ഷം രൂപയുടെയും വായ്പകളും മറ്റു ചിലറ വായ്പകളുമുണ്ടായിരുന്നു. ആകെയുള്ള 16.5 സെന്റ് ഭൂമിയിൽ പകുതി വിൽക്കുക മാത്രമാണു പോംവഴി.
പഴയ വീട് അടക്കമുള്ള 8.25 സെന്റ് സ്ഥലം വിൽക്കാൻ നിയമപരമായി തടസ്സമില്ല. പക്ഷേ മഞ്ഞക്കല്ലു നാട്ടിയ ഭൂമിയെന്ന കാരണം പറഞ്ഞ് സ്ഥലം വാങ്ങാൻ ആരും തയാറല്ല.
മീഞ്ചന്ത മാത്തോട്ടം മേൽപാലത്തിനു സമീപത്ത് 4 വർഷം മുൻപ് മഞ്ഞക്കല്ലു നാട്ടിയപ്പോഴുള്ള പ്രതിഷേധം കേരളം മുഴുവൻ അലയടിച്ചതാണ്. മീഞ്ചന്ത ഗേറ്റ് കണിയാങ്കണ്ടടിപറമ്പ് ഷഫീഖ് മൻസിലിൽ അബ്ദുറസാഖിന് ഇപ്പോഴും ആ ദിവസങ്ങൾ ഓർമയുണ്ട്.
ഹൃദ്രോഗിയായ റസാഖ് സമരത്തിനിടെ കുഴഞ്ഞുവീണത് വലിയ വാർത്തായിരുന്നു.അന്ന് റസാഖിന്റെ വീടിന്റെ പണി പൂർത്തിയായിട്ട് ഏതാനും ആഴ്ചകളായിട്ടേയുള്ളൂ. മകന്റെ കല്യാണത്തിന് ഒരു മാസം മാത്രം ബാക്കി.
രാവിലെ മഞ്ഞക്കല്ല് സ്ഥാപിക്കാൻ പൊലീസിന്റെ സഹായത്തോടെ ഉദ്യോഗസ്ഥരെത്തി.
കല്ല് സ്ഥാപിക്കാൻ സമ്മതിക്കില്ലെന്ന പ്രതിഷേധവുമായി സമരസമിതിയും വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളുമെത്തി. നിലവിലെ റെയിൽപാതയിൽനിന്ന് 200 മീറ്ററോളം അകലെയാണ് റസാഖിന്റെ വീട്. റെയിൽപാതയിൽനിന്ന് 150 മീറ്റർ അകലെയായി റസാഖിന്റെ വീട്ടുമുറ്റത്താണ് കല്ലിട്ടത്. സമരക്കാർ മഞ്ഞക്കല്ല് പിഴുതെറിഞ്ഞു.അന്നു വന്ന് കല്ലിട്ടുപോയതല്ലാതെ പിന്നീട് ആരും ഒരു പദ്ധതിയുമായി ഈ വഴി വന്നിട്ടില്ലെന്ന് റസാഖ് പറഞ്ഞു.
പിഴുതുമാറ്റിയ കല്ല് ഇപ്പോഴും വേലിക്കരികിൽ കിടപ്പുണ്ട്. കല്ലിനും റെയിൽപാതയ്ക്കും ഇടയിലുള്ള ഒരു വീട് വിൽപന നടന്നിട്ടുണ്ട്. പദ്ധതി തള്ളിയെന്നു പറയുന്നുണ്ടെങ്കിലും ഉത്തരവ് പുറത്തിറക്കാത്തതാണ് റസാഖിനുള്ള ആശങ്ക.
സർക്കാർ ഉത്തരവിറക്കണം;കേസുകൾ റദ്ദാക്കണം
സിൽവർലൈൻ പദ്ധതി പിൻവലിച്ച് സർക്കാർ ഉത്തരവ് ഇറക്കുകയും കേസുകൾ റദ്ദാക്കുകയും വേണമെന്ന് കെ റെയിൽ സിൽവർലൈൻ വിരുദ്ധ ജനകീയ സമിതി സംസ്ഥാന കമ്മിറ്റി. സംസ്ഥാനത്തിന്റെ പാരിസ്ഥിതിക – സാമ്പത്തിക – സാമൂഹികാവസ്ഥയ്ക്ക് യോജിച്ച പദ്ധതിയല്ല സിൽവർലൈൻ എന്ന് പദ്ധതിയുടെ ഡിപിആർ ഉൾപ്പെടെ വിശകലനം ചെയ്തു സമിതി പറഞ്ഞതാണ്.
വിശദ പദ്ധതി രേഖയിലെ പോരായ്മകൾ ചൂണ്ടിക്കാണിച്ച് കേന്ദ്ര റെയിൽവേ മന്ത്രാലയം പദ്ധതിക്ക് ഇതുവരെ അനുമതി നൽകിയിട്ടില്ല.
പുതിയ പദ്ധതിയുമായി മുന്നോട്ടു പോകുന്നതിനു മുൻപ് സർക്കാർ അടിയന്തരമായി ചെയ്യേണ്ടത് സിൽവർ ലൈൻ പദ്ധതിക്കായി ഇറക്കിയ വിജ്ഞാപനങ്ങൾ പിൻവലിക്കുകയും പദ്ധതി പിൻവലിച്ച് ഉത്തരവിറക്കുകയും ചെയ്യുക എന്നതാണ്.സ്വകാര്യ ഭൂമിയിൽ കെ റെയിൽ കമ്പനി നടത്തിയ കല്ലിടൽ ശ്രമങ്ങളെ ചെറുത്ത ജനങ്ങൾക്കെതിരെ നൂറുകണക്കിന് കേസുകളാണ് സംസ്ഥാനത്തുടനീളം റജിസ്റ്റർ ചെയ്തത്. ഈ കേസുകൾ പിൻവലിക്കാൻ സർക്കാർ ഉടൻ നടപടി സ്വീകരിക്കണമെന്നും സമിതി പറഞ്ഞു.
കോർപറേഷൻ അധികൃതർ ഇന്ന് സ്ഥലത്തെത്തും.
സുരക്ഷ ഉറപ്പാക്കാൻ ഉടൻ നടപടി എടുക്കും.’’
പി.ബിജുലാൽ, കൗൺസിലർ
നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ടാണ് പിതാവും മകളും മരിച്ചത്. സംഭവം ദാരുണമാണ്.
ഇറക്കമിറങ്ങി വരുമ്പോൾ ഇരുവശത്തും അപകടസൂചന നൽകുന്ന ബോർഡുകളുണ്ട്. ആദ്യമായി ഇതുവഴി വരുന്നവർ ഈ ബോർഡുകളെ അവഗണിക്കുന്നതാണ് അപകടത്തിനു കാരണം.
ഇറക്കത്തിൽവച്ച് ബ്രേക്ക് പിടിക്കാനുള്ള ശ്രമം പരാജയപ്പെടുന്നതോടെ അപകടമുണ്ടാകുകയാണ്.’’
എൽ.സുരേഷ്ബാബു, ട്രാഫിക് എസിപി, സൗത്ത്
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

