കോഴിക്കോട് ജില്ലയിലെ നരിക്കുനി കാരുകുളങ്ങര പുതുശ്ശേരിപാലത്തിനു സമീപമുള്ള തോട്ടിൽ വീണ് അഞ്ചു വയസ്സുകാരിക്ക് ദാരുണാന്ത്യം. കാവുംപൊയിൽ വയപ്പുറം കൊട്ടയോട്ട് താഴം വേലാകണ്ടിയിൽ റഊഫ് – സബീന ദമ്പതികളുടെ മകൾ ഹന ഫാത്തിമ (5) ആണ് മരണപ്പെട്ടത്.
അപകടത്തെ തുടർന്ന് തോട്ടിൽ വീണ കുട്ടിയെ ഉടൻ തന്നെ എളേറ്റിൽ വട്ടോളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൂർഖൻകുണ്ട് നെടിയനാട് ജിഎംഎൽപി സ്കൂളിലെ എൽകെജി വിദ്യാർഥിയാണ് ഹന ഫാത്തിമ. കുട്ടിയുടെ മൃതദേഹം നിലവിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

