ആറന്മുള ∙ പാർഥസാരഥി ക്ഷേത്രത്തിൽ കഴിഞ്ഞവർഷം നടന്ന അഷ്ടമിരോഹിണി വള്ളസദ്യയിലെ ആചാരലംഘനത്തിനുള്ള പരിഹാരക്രിയകളിൽ ഒടുവിലത്തേതായ വള്ളസദ്യ ക്ഷേത്രത്തിൽ നടന്നു. അഷ്ടമിരോഹിണി സദ്യയിൽ തയാറാക്കിയ എല്ലാ വിഭവങ്ങളും ഉൾപ്പെടുത്തി 11 പറ അരിയുടെ സദ്യയാണ് ക്ഷേത്രത്തിൽ തയാറാക്കിയത്.
ക്ഷേത്ര തിടപ്പള്ളിയിൽ പ്രത്യേകം തയാറാക്കിയ സദ്യ സഹിതം ഭഗവാന് ഉച്ചപ്പൂജയ്ക്കു നേദിച്ചു നടത്തിയശേഷം തന്ത്രി കുഴിക്കാട്ട് ഇല്ലത്ത് അഗ്നിശർമ്മൻ വാസുദേവൻ ഭട്ടതിരിപ്പാടും മേൽശാന്തിയും അകത്തുനിന്നു വിളക്കുമായി പുറത്തുവന്നു.
തുടർന്ന് ആനക്കൊട്ടിലിൽ ഭഗവാനു വിളക്കുവച്ചു വിളമ്പി. തുടർന്ന് രണ്ട് അന്നദാന പുരകളിലായി സദ്യ വിളമ്പി.
കഴിഞ്ഞ വർഷത്തെ അഷ്ടമിരോഹിണി വള്ളസദ്യയ്ക്കു ദേവനു നേദിക്കുന്നതിനു മുൻപായി ഉദ്ഘാടകനായ മന്ത്രിക്കും മറ്റും സദ്യ വിളമ്പിയിരുന്നു.
ഇത് ആചാര ലംഘനമാണെന്നും പ്രായശ്ചിത്തം ചെയ്യണമെന്നും തന്ത്രി നിർദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് പള്ളിയോട സേവാ സംഘത്തിന്റെ നേതൃത്വത്തിൽ സദ്യ നടത്തിയത്.
പള്ളിയോട
സേവാസംഘം പ്രസിഡന്റ് കെ.വി.സാംബദേവൻ, സെക്രട്ടറി പ്രസാദ് ആനന്ദഭവൻ, വൈസ് പ്രസിഡന്റ് കെ.എസ്.സുരേഷ്, ജോയിന്റ് സെക്രട്ടറി അജയ് ഗോപിനാഥ്, ബി.കൃഷ്ണകുമാർ, സുരേഷ് പുതുക്കുളങ്ങര, ഡോ.സുരേഷ് ബാബു, ശശികുമാർ കുറുപ്പ്, അനൂപ് ഉണ്ണിക്കൃഷ്ണൻ, പാർഥസാരഥി ആർ.പിള്ള, മുരളി ജി.പിള്ള, വിജയകുമാർ, മോഹൻ ജി.നായർ, ജയേഷ് ഇടനാട്, പി.ആർ.ഷാജി, ടി.എൻ.ചന്ദ്രശേഖരൻ, പ്രസന്നകുമാർ, ക്ഷേത്ര ഉപദേശകസമിതി സെക്രട്ടറി ശശി കണ്ണങ്കരിൽ, മോഹന ചന്ദ്രൻ, സി.ജി.പ്രദീപ്, ബാലകൃഷ്ണൻ നായർ, ഹരിചന്ദ്രൻ, ടി.എൻ. ചന്ദ്രശേഖരൻ തുടങ്ങിയവർ നേതൃത്വം നൽകി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

