വാഷിങ്ടൻ ∙ ഇന്ത്യയടക്കം രാജ്യങ്ങൾക്കെതിരെ ട്രംപ് സർക്കാർ ചുമത്തിയ 10% അധികതീരുവ യുഎസ് കോടതി റദ്ദാക്കി. നിയമവിരുദ്ധമെന്നു ചൂണ്ടിക്കാട്ടിയാണു നടപടി.
ട്രംപ് പ്രഖ്യാപിച്ച വൻ അധികതീരുവ സമ്പ്രദായം ഫെബ്രുവരി 20നു സുപ്രീം കോടതി റദ്ദാക്കിയതിനെത്തുടർന്നാണു പ്രസിഡന്റിന്റെ സവിശേഷഅധികാരം ഉപയോഗിച്ച് 150 ദിവസത്തേക്കു 10% ആഗോള തീരുവ ട്രംപ് പ്രഖ്യാപിച്ചത്. ഇതാണു യുഎസ് കോർട്ട് ഓഫ് ഇന്റർനാഷനൽ ട്രേഡ് റദ്ദാക്കിയത്.
1974 ലെ യുഎസ് വ്യാപാരനിയമത്തിൽ (സെക്ഷൻ 122) പ്രസിഡന്റിനു സ്വന്തംനിലയിൽ 15% വരെ അധികതീരുവ ചുമത്താൻ അധികാരമുണ്ട്.
ഇതിനു യുഎസ് കോൺഗ്രസ് അംഗീകാരം വേണ്ട.
എന്നാൽ, ഈ ചട്ടം അനുശാസിക്കുന്ന മാനദണ്ഡങ്ങൾ ട്രംപിന്റെ തീരുവ സമ്പ്രദായം പാലിച്ചില്ലെന്നു ചൂണ്ടിക്കാട്ടിയാണു വിധി.
ട്രംപിന്റെ സാമ്പത്തികനയങ്ങൾക്ക് യുഎസ് കോടതികളിൽനിന്നു നേരിടുന്ന തിരിച്ചടികൾ ഇന്ത്യ– യുഎസ് വ്യാപാരക്കരാറിന്റെ ഭാവിയെയും അനിശ്ചിതത്വത്തിലാക്കിയിട്ടുണ്ട്. നിയമസാധുതയുള്ള സ്ഥിരമായ തീരുവ സമ്പ്രദായത്തിനു ചട്ടക്കൂട് ആവുംവരെ വ്യാപാരക്കരാറിന് ഇന്ത്യ കാത്തിരിക്കുന്നതാണ് ഉചിതമെന്നു വിദഗ്ധർ കരുതുന്നു.
യുഎസ് ഇറക്കുമതിക്ക് ഇന്ത്യ അനുവദിക്കുന്ന ഇളവുകൾ അതേതോതിൽ ഇന്ത്യൻ ഇറക്കുമതിക്ക് യുഎസിലും ലഭിക്കുമെന്നു ഉറപ്പുവരുത്തുകയാണു പ്രധാനം.
തീരുവ സമ്പ്രദായം അസാധുവാണെന്നു കോടതി വിധിച്ചതോടെ, തുടർന്നു ചുമത്തുന്നതും നിർത്തിവയ്ക്കേണ്ടിവരും. ഇതുവരെ ഈടാക്കിയ തീരുവ തിരിച്ചുകൊടുക്കുകയുംവേണം.
വിധിക്കെതിരെ അപ്പീൽ പോകുമെന്നു ട്രംപ് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

