വെച്ചൂച്ചിറ ∙ ആറിന്റെ മധ്യത്തിൽ രൂപപ്പെട്ട തുരുത്ത് പ്രയോജനപ്പെടുത്താതെ ടൂറിസം വകുപ്പ്.
പെരുന്തേനരുവി ടൂറിസം പദ്ധതി വിപുലീകരിക്കുമ്പോൾ തുരുത്ത് കേന്ദ്രീകരിച്ചും വിനോദ സഞ്ചാരികൾക്കു സൗകര്യം ഒരുക്കണമെന്നാവശ്യം. പെരുന്തേനരുവി വെള്ളച്ചാട്ടത്തിനു താഴെയായി പമ്പാനദിയുടെ മധ്യത്തിലാണു തുരുത്ത് രൂപപ്പെട്ടിട്ടുള്ളത്.
ആറിന്റെ മധ്യ ഭാഗം കരയായി മാറിയതാണ്. തെങ്ങ്, പറങ്കിമാവ് എന്നിവ ഇവിടെ നട്ടിട്ടുണ്ട്.
കയ്യേറ്റക്കാരുടെ പിടിയിലായിരുന്നു ഇത്. വി.എസ്.അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് കയ്യേറ്റം ഒഴിപ്പിച്ചു ഭൂമി വീണ്ടെടുത്തത്.
അത്തിക്കയം വില്ലേജ് ഓഫിസറുടെ ചുമതലയിലാണിത്. തുരുത്തിലെ ആദായം എടുക്കാനുള്ള അവകാശം വില്ലേജ് ഓഫിസിൽ നിന്ന് ലേലം ചെയ്തു നൽകാറുണ്ട്.
പെരുന്തേനരുവി ടൂറിസം പദ്ധതിയുടെ ഭാഗമായി വെള്ളച്ചാട്ടത്തിനു താഴെ നിന്ന് ആറിന്റെ തീരത്തു കൂടി ഇവിടേക്കു 2017ൽ നടപ്പാത നിർമിച്ചിരുന്നു.
പൂട്ടുകട്ടകൾ പാകിയ നടപ്പാതയാണു പണിതത്. 2018 ഓഗസ്റ്റ് 15ന് ഉണ്ടായ മഹാപ്രളയത്തിൽ പൂട്ടുകട്ടകളെല്ലാം ഇളകിപ്പോയി.
ഇതോടെ നടപ്പാത അന്യമായി. ഇതു പുനരുദ്ധരിക്കാൻ പിന്നീട് നടപടിയുണ്ടായിട്ടില്ല.
ടൂറിസം പദ്ധതിക്ക് അടുത്തിടെ 7 കോടി രൂപ അനുവദിച്ചിരുന്നു. ചില്ല് നടപ്പാലം അടക്കം നിർമിക്കാനാണു പദ്ധതി.
ഇതോടൊപ്പം തുരുത്ത് കേന്ദ്രീകരിച്ച് ചെറിയ കുടിലുകൾ നിർമിച്ചാൽ വിനോദ സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കാം. ഇരിപ്പിടങ്ങളും ഒരുക്കണം.
ജനപ്രതിനിധികൾ ഇടപെട്ട് ടൂറിസം വകുപ്പുമായി ആലോചിച്ചു പദ്ധതി നടപ്പാക്കുകയാണു വേണ്ടത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

