ആയൂർ ∙ കെഎസ്ആർടിസി വേണാട് ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാർ യാത്രികൻ ഉൾപ്പെടെ 3 പേർക്കു പരുക്കേറ്റു. കാർ യാത്രികൻ അഞ്ചൽ സ്വദേശി ബിജു (55), ബസ് യാത്രികരായ അഞ്ചൽ സ്വദേശിനി ബിൻസി (45), പത്തടി കാഞ്ഞിവയൽ സ്വദേശിനി ഷൈല (45) എന്നിവർക്കാണു പരുക്കേറ്റത്.
പ്രാഥമിക ചികിത്സയ്ക്കു ശേഷം ബിജുവിനെ തിരുവനന്തപുരത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസ് യാത്രികരായ 2 പേർക്കും പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു.
ഇന്നലെ പുലർച്ചെ 5.10 ആയൂർ – അഞ്ചൽ റോഡിൽ ഇടമുളയ്ക്കൽ എസ് വളവിലായിരുന്നു അപകടം.
വളവ് തിരിയുന്നതിനിടെ കൊല്ലത്തേക്കു പോയ വേണാട് ലിമിറ്റഡ് സ്റ്റോപ് ബസിന്റെ വശത്ത് കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ, ആയൂർ ഭാഗത്തേക്കു പോകുന്ന രീതിയിൽ തിരിഞ്ഞു.
ഇരുവാഹനങ്ങളും റോഡിൽ കുടുങ്ങിയതോടെ ഒരു വശത്തു കൂടി മാത്രമാണ് വാഹനങ്ങൾ കടത്തിവിട്ടത്. ഇതുമൂലം അൽപ നേരത്തേക്കു റോഡിൽ ഗതാഗത കുരുക്ക് അനുഭവപ്പെട്ടു.
പിന്നീട് റിക്കവറി വാഹനത്തിന്റെ സഹായത്തോടെയാണ് ബസ് റോഡിൽ നിന്നു നീക്കി.
അഗ്നിരക്ഷാ സേന, പൊലീസ്, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിൽ കാർ റോഡിന്റെ വശത്തേക്കും മാറ്റി. അപകടത്തെ തുടർന്ന് റോഡിൽ നിരന്ന ഓയിൽ, പുനലൂരിൽ നിന്നെത്തിയ അഗ്നിരക്ഷാ സേന വെള്ളം പമ്പു ചെയ്തു വൃത്തിയാക്കി.
അഞ്ചൽ പൊലീസും സ്ഥലത്തെത്തി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

