ആലപ്പുഴ ∙ അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ നിത്യ നിവേദ്യമായ അമ്പലപ്പുഴ പാൽപായസത്തിന്റെ വില വർധിപ്പിച്ചു. ചൊവ്വാഴ്ച മുതൽ ലീറ്ററിന് 240 രൂപ ആണ് വില.
നേരത്തെ 160 രൂപ ആയിരുന്നു. പുതിയ വാർപ്പിൽ ചൊവ്വാഴ്ച മുതൽ 300 ലീറ്റർ പാൽ പായസം തയാറാക്കി വിതരണം തുടങ്ങി.
വില വർധിപ്പിക്കാൻ ഹൈക്കോടതി അനുമതി നൽകുകയായിരുന്നു. പായസം തയാറാക്കാൻ ഉപയോഗിക്കുന്ന അരി, പാൽ, പഞ്ചസാര, മറ്റ് ചേരുവകൾ എന്നിവയുടെ വിലയിലുണ്ടായ വർധനവ് കണക്കിലെടുത്ത് പാൽപ്പായസത്തിന് ലീറ്ററിന് 160 രൂപ എന്ന നിലവിലെ നിരക്ക് ലീറ്ററിന് 240 രൂപയായി ഉയർത്തണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം ബോർഡ് ആണ് ഹൈക്കോടതിയെ സമീപിച്ചത്. 2025 ചിങ്ങം ഒന്നു മുതൽ വില വർധിപ്പിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചിരുന്നെങ്കിലും വർധിപ്പിച്ചിരുന്നില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

