തൃപ്പൂണിത്തുറ ∙ വീൽചെയറിൽ ഇരുന്നു രചിച്ച വരികൾ, ഇനി ഗവർണർ രാജേന്ദ്ര ആർലേക്കറിന്റെ കാതുകളിലെത്തും. വടക്കേക്കോട്ട
കണ്ണാടിപ്പറമ്പിൽ വീട്ടിൽ രമണന്റെ മകൾ ധന്യ ആർ. മേനോൻ എഴുതിയ കീർത്തനങ്ങളാണു തനിക്ക് അയച്ചു നൽകണമെന്നു ഗവർണർ ആവശ്യപ്പെട്ടത്.
‘വന്ദേമാതര’ത്തിന്റെ 150–ാം വാർഷികം ഉദ്ഘാടനം ചെയ്യാൻ എത്തിയപ്പോഴാണ് വീൽചെയറിൽ ഇരുന്ന ധന്യയെ അദ്ദേഹം ശ്രദ്ധിച്ചത്.
ഗവർണർ ഏറെ വാത്സല്യത്തോടെ ധന്യയുടെ അടുത്തെത്തി വിശേഷങ്ങൾ ചോദിച്ചു. തന്റെ മകളുടെ നേട്ടങ്ങളെ കുറിച്ചും നേരിട്ട
അതിജീവനത്തെക്കുറിച്ചും രമണൻ വിവരിച്ചപ്പോൾ ഗവർണർ അതീവ ശ്രദ്ധയോടെയാണ് കേട്ടുനിന്നത്. മകൾ രചിച്ച വരികളെക്കുറിച്ചു പറഞ്ഞപ്പോൾ അവ ഉടൻ തന്നെ തനിക്ക് അയച്ചു തരണമെന്ന് ഗവർണർ ആവശ്യപ്പെടുകയായിരുന്നു.
അതിനായി ഉദ്യോഗസ്ഥരുടെ ഫോൺ നമ്പറും കൈമാറിയാണ് അദ്ദേഹം മടങ്ങിയത്. 37 MINUTES AGO 44 MINUTES AGO 58 MINUTES AGO ജന്മനാ ശാരീരിക വെല്ലുവിളികൾ നേരിട്ടിരുന്ന ധന്യ, തന്റെ പരിമിതികളെ ഇച്ഛാശക്തി കൊണ്ട് മറികടന്ന വ്യക്തിയാണ്. കഴിഞ്ഞ 13 വർഷമായി ഭക്തിഗാനരചനാ രംഗത്ത് സജീവമാണ് ധന്യ.
ഇതിനോടകം 48 കീർത്തനങ്ങൾ പൂർത്തിയാക്കി കഴിഞ്ഞു. ഇരുമ്പനത്തെ മൃദുലസ്പർശം സ്പെഷൽ സ്കൂളിലെ പഠനത്തിനു ശേഷം സ്വന്തമായി ഒരു യൂട്യൂബ് ചാനലിലൂടെ തന്റെ കലാപ്രവർത്തനങ്ങൾ ലോകത്തെ അറിയിക്കുകയാണ് ധന്യയിപ്പോൾ. സംഗീത സംവിധായകൻ ശരത്തിന്റെ സഹോദരൻ രഞ്ജിത്ത് വാസുദേവ്, ടി.എസ്.
രാധാകൃഷ്ണൻ തുടങ്ങിയ പ്രഗത്ഭർ ധന്യയുടെ ഗാനങ്ങൾക്ക് ഈണമിട്ടിട്ടുണ്ട്. അച്ഛൻ രമണനും അമ്മ സുനിതയും പിന്തുണയുമായി ഒപ്പമുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

